ലോകം കീഴടക്കുന്ന ക്രിപ്റ്റോകറൻസികൾ. ദിനം പ്രതി നിക്ഷേപ രംഗത്തുണ്ടാകുന്ന വളർച്ചയിൽ ഇതേ കറൻസി മൂല്യം അതിശയകരമായ വിധത്തിൽ വർദ്ധിക്കുകയാണ്.. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റശേഷം പതിൻമടങ്ങ് വർദ്ധനയാണ് ഈ രംഗത്ത് ഉണ്ടായത്…ക്രിപ്റ്റോ കറൻസിയിലെ തന്നെ ഏറ്റവും പ്രമുഖനായ ബിറ്റ്കോയിന്റെ മൂല്യം ഒരുലക്ഷം ഡോളറിനുമപ്പുറമാണ്. 89,33,470.71 രൂപയാണ് ഒരു ബിറ്റ് കോയിൻനിരക്ക്..
നിക്ഷേപ രംഗത്തെ പ്രധാനിയായി മാറിയ ബിറ്റ്‌കോയിൻ ഇന്നും ചർച്ചാവിഷയമാക്കിയത് ട്രംപിന്റെ വരവാണ്. ട്രംപിന്റെ വരവും ബിറ്റ്കോയിന്റെ കുതിപ്പും എന്താണ് ലോകത്തിന് സമ്മാനിക്കുക എന്ന ജിജ്ഞാസ ഇന്ന് നിക്ഷേപ രംഗത്തെ പല പ്രമുഖർക്കുമുണ്ട്. മാത്രമല്ല, ഈ മേഖലയെ കുറിച്ച് ഇന്നും പരിമിതമായ അറിവ് മാത്രമേ 80% ത്തോളം വരുന്ന മധ്യവർഗ ജനവിഭാഗത്തിനുള്ളൂ എന്നതും ലോകത്തിനെ രണ്ട് തട്ടായി തിരിക്കുകയാണ്.
ക്രിപ്‌റ്റോകറൻസിയെക്കുറിച്ച് ട്രംപ് മുമ്പ് സംശയാലുവായിരുന്നു. ബിറ്റ്‌കോയിനൊരു തട്ടിപ്പാണെന്ന് തോന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ, കിപ്‌റ്റോകറൻസിയെക്കുറിച്ചുള്ള അഭിപ്രായത്തിൽ മാനസാന്തരം ഉണ്ടായ ട്രംപ് ഡിജിറ്റൽ കറൻസികൾ സ്വന്തമാക്കി. അദ്ദേഹം പുതിയൊരു ക്രിപ്‌റ്റോകറൻസി സംരംഭം ആരംഭിക്കുകയും തന്റെ ഭരണകാലത്ത് യുഎസിനെ ലോകത്തിന്റെ ക്രിപ്‌റ്റോ തലസ്ഥാനമാക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യുഎസിന് സ്വന്തമായൊരു ക്രിപ്‌റ്റോ ശേഖരം ഉണ്ടാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. തന്റെ ഭരണകൂടത്തിൽ ഒരു ക്രിപ്‌റ്റോ സാറിനെ നിയമിക്കുകയും ചെയ്തു.
ബാങ്കുകൾക്കും സർക്കാരുകൾക്കും നിയന്ത്രിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഇലക്ട്രോണിക് പണമായ ഇത് 2009-ലാണ് സൃഷ്ടിച്ചത്. ക്രിപ്‌റ്റോകറൻസികളുടെ ഈ സ്വഭാവം മൂലം കുറ്റവാളികളും തട്ടിപ്പുകാരും മറ്റും ഇത് ഉപയോഗിക്കുന്നതിനാൽ വിമർശകർ ഏറെയാണ്. ബിറ്റ്‌കോയിനുശേഷം ധാരാളം ക്രിപ്‌റ്റോകറൻസികൾ വിപണിയിൽ എത്തിയിട്ടുണ്ട്.
ബൈഡൻ ഭരണകൂടം ക്രിപ്‌റ്റോയിൽ നിക്ഷേപിച്ചിട്ടുള്ള അതിസമ്പന്നരെ ന്യായരഹിതമായി ലക്ഷ്യമിട്ടുവെന്ന പരാതി അവർക്കുള്ളതിനാൽ ട്രംപിന്റെ വിജയത്തിനായി പണം ഇറക്കിയിരുന്നു. ട്രംപിന്റെ വിജയത്തെ തുടർന്ന് കഴിഞ്ഞ മാസം ബിറ്റ്‌കോയിന്റെ വില ഒരു ലക്ഷം കടന്നിരുന്നു. പിന്നീട് 90,000 ഡോളർ പരിധിയിലേക്ക് താഴുകയും ചെയ്തു. രണ്ട് വർഷം മുമ്പ് ബിറ്റ്‌കോയിന്റെ വില 20,000 ഡോളർ ആയിരുന്നു.
ക്രിപ്റ്റോകറൻസികളിൽ ഏറ്റവും പ്രമുഖമായ പേര് ബിറ്റ്‍കോയിൻ്റേതാണ്. ഇന്ന് ഇന്ത്യയിൽ ഒരു ബിറ്റ് കോയിൻെറ മൂല്യം ആരെയും അതിശയിപ്പിയ്ക്കും. യഥാർത്ഥത്തിൽ എന്താണ് ഈ ബിറ്റ്‍കോയിൻ? ബിറ്റ്‍കോയിനുകളിൽ നിക്ഷേപം നടത്തുന്നത് എങ്ങനെയാണ്?
എന്താണ് ബിറ്റ്‍കോയിൻ?
ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത വെർച്വൽ പണം തന്നെയാണ് ബിറ്റ്‍കോയിനും. പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണിത്. സങ്കീർണമായ പ്രൊഗ്രാമുകളിലൂടെയാണ് ബിറ്റ് കോയിൽ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികൾ രൂപീകരിച്ചിരിക്കുന്നത്.
2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്‍കോയിൻ കണ്ടു പിടിച്ചതെന്നാണ് വാദം. എന്തായാലും അവ തീർത്തിരിയ്ക്കുന്ന ഗൂഡാലേഖന വിദ്യകൾ പോലെ നിഘൂഡമാണ് അവയുടെ ഉത്പത്തിയും മൂല്യ വർധനവും എല്ലാം. പലരെയും ഒരു സുപ്രഭാതം കൊണ്ട് ഈ ബിറ്റ് കോയിനുകൾ ശതകോടീശ്വരൻമാരായി ഉയർത്തിയിട്ടുണ്ട്.
നിക്ഷേപം നടത്തുന്നത് എങ്ങനെ?
- ബിറ്റ്കോയിൻ വാലറ്റ് സൃഷ്ടിക്കുക
ബിറ്റ് കോയിൽ നിക്ഷേപം നടത്തുന്നതിൽ ആദ്യഘട്ടം, ബിറ്റ് കോയിൻ വാലറ്റ് സൃഷ്ടിക്കുക എന്നതാണ്.. വിവിധ ബിറ്റ്‍കോയിൻ എക്സചേഞ്ചുകൾ വഴി ബിറ്റ്‍കോയിനിൽ നിക്ഷേപം നടത്താം. ബിറ്റ് കോയിൻ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വെബ്സൈറ്റിലൂടെ ഒരു ബിറ്റ് കോയിൻ വാലറ്റ് സ്വന്തമാക്കാം. ഇതിനായി നിരവധി ബിറ്റ് കോയിൻ ആപ്പുകളും ഇപ്പോൾ ലഭ്യമാണ്. സെബ്പേ,യുനോകൊയിൻ എന്നിവ ഉദാഹരണം. ഇതിനു ശേഷം ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി ബിറ്റ് കോയിൻ വാങ്ങാൻ ഉപയോഗിക്കാം.
ബിറ്റ് കോയിനുകൾ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈൽ ഫോണിലോ, ശേഖരിച്ച് വയ്ക്കാം.ഇതുപയോഗിച്ച് സാധനങ്ങളും സേവനങ്ങളും പോലും ഇപ്പോൾ വാങ്ങാനാകും. ഉയർന്ന മൂല്യം ഉള്ളതിനാൽ ഒരു ബിറ്റ്‍കോയിൻ മുഴുവൻ സാധാരണ നിക്ഷേപകർക്ക് വാങ്ങാനായി എന്നു വരില്ല. ബിറ്റ്‍കോയിൻെറ ഭാഗങ്ങളിലും നിക്ഷേപം നടത്താം. ഇതിന് 500 രൂപ മുതലുള്ള തുക വിനിയോഗിയ്ക്കാം.
- ക്രിപ്‌റ്റോ എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുക
രണ്ടാമതായി ക്രിപ്‌റ്റോ എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുക, ഒരർത്ഥത്തിൽ ബിറ്റ് കോയ്‌നെ വാങ്ങുന്നതിനുള്ള ആദ്യ ചുവടാണ് ക്രിപ്‌റ്റോ എക്സ്ചേഞ്ചിൽ അക്കൗണ്ട് തുറക്കുക എന്നത്. ഇന്ത്യയിൽ ലഭ്യമായ ചില എക്സ്ചേഞ്ചുകൾ:
WazirX
CoinDCX
ZebPay
Unocoin എന്നിവയാണ്…
- ഇൻവസ്റ്റ് ചെയ്യുന്നതിനുള്ള ഫണ്ട് ഡിസൈഡ് ചെയ്യുക
മൂന്നാം ഘട്ടം ഇൻവസ്റ്റ് ചെയ്യുന്നതിനുള്ള ഫണ്ട് ഡിസൈഡ് ചെയ്യുക എന്നതാണ് , അതായത് ബിറ്റ്കോയിൻ നിക്ഷേപം എത്ര രൂപയിൽ നടത്തണം എന്ന് തീരുമാനിക്കുക. സാധാരണയായി, 1 ബിറ്റ് കോയിൻ മുഴുവൻ വാങ്ങേണ്ടതില്ല, ചെറിയ അംശങ്ങൾ (സാറ്റോഷികൾ) വാങ്ങി തുടങ്ങാം.
- ബിറ്റ് കോയിൻ വാങ്ങുക
അടുത്ത ഘട്ടത്തിൽ ക്രിപ്‌റ്റോ എക്സ്ചേഞ്ചിൽ തുക ചേർത്ത്, “Bitcoin” തിരഞ്ഞെടുക്കുക, എത്ര കൊളളനുകൾ വാങ്ങണം എന്ന് നിർദ്ദേശിച്ച് നിക്ഷേപം പൂർത്തിയാക്കുക.
- സുരക്ഷ ഉറപ്പാക്കുക
അഞ്ചാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടം ഇതാണ്..
ക്രിപ്‌റ്റോക്കറൻസികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, നമ്മുടെ അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുക. Two-factor authentication (2FA) ഉപയോഗിക്കുക, നിങ്ങളുടെ വാലറ്റിന്റെ പ്രൈവറ്റ് കീ സൂക്ഷിക്കുക.
- നിക്ഷേപം നിരീക്ഷിക്കുക
ബിറ്റ്കോയിന്റെ വില എപ്പോഴും മാറുന്നു, അതിനാൽ നിക്ഷേപത്തിന്റെ മൂല്യത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുക. ലോംഗ്-ടേം നിക്ഷേപം ചെയ്യുമ്പോൾ, വിപണി മാറ്റങ്ങൾ അനുസരിച്ച് ചിട്ടയുള്ള തീരുമാനം എടുക്കുക.
- നിക്ഷേപം പുറത്തെടുക്കൽ
ബിറ്റ്കോയിന്റെ വില ഉയർന്നപ്പോൾ അല്ലെങ്കിൽ നമ്മുക്ക് ആവശ്യമുള്ള തുക വലുതായി ലഭിക്കുമ്പോൾ, എക്സ്ചേഞ്ചിലൂടെ നമ്മുക്ക് ബിറ്റ്കോയിൻ വിൽക്കാൻ സാധിക്കും.
അതേസമയം ചില രാജ്യങ്ങളിൽ ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഉണ്ടെന്നതും ശ്രദ്ധേയമാണ്. രാജ്യാന്തര തലത്തിൽ ഒരു ദിവസം 25,000 കോടി രൂപയുടെ ബിറ്റ്‍കോയിൻ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ക്രിപ്‌റ്റോ നിക്ഷേപം അപകടകരമായിരിക്കാം, അതിനാൽ മുന്നറിയിപ്പ്, പഠനവും, മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യമാണ്.