സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ റിക്കോർഡ് വില തന്നെ തുടരുന്നു. പവന് ഇന്നത്തെ വിലയായ 60200 തുടരുന്നു. ഗ്രാമിന് 7525 തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിലെ റെക്കോർഡ് വിലയായി 59640 മറികടന്ന് സ്വർണവില ഇന്നലെ 60200 ൽ എത്തിയിരുന്നു. ആദ്യമായാണ് സ്വർണവില 60000 കടക്കുന്നത്
പുതുവർഷത്തിൽ തുടക്കത്തിൽ വില വർദ്ധനവ് രേഖപ്പെടുത്തിയ വിപണിയിൽ ഇടയ്ക്ക് വില ഒന്ന് കുറഞ്ഞെങ്കിലും നിലവിൽ വില കുതിക്കുകയാണ്. പുതുവർഷത്തിലും സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം എന്നാണ് റിപ്പോർട്ട്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങലും സ്വര്‍ണവിലയെ ബാധിക്കാറുണ്ട്.