ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഇന്ന് ഉച്ചതിരിഞ്ഞു 2:30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബംഗ്ലാദശിനെതിരെയാണ് ആദ്യ മത്സരം. കഴിഞ്ഞ ടി20 ലോകകപ്പ് ചാമ്പ്യന്മാരും ഏകദിന ലോകകപ്പ് റണ്ണേഴ്‌സ് അപ്പുമായ ഇന്ത്യൻ ടീം അവരുടെ രണ്ടാം ചാമ്പ്യൻസ് ട്രോഫി കിരീടം ലക്‌ഷ്യം വെച്ചാണ് ഇറങ്ങുന്നത്. പാകിസ്ഥാനിൽ കളിയ്ക്കാൻ ബി സി സി ഐ വിസമ്മതം അറിയിച്ചതിനാൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയിൽ ആകും നടക്കുക. 2017ൽ നടന്ന അവസാന ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനോട് തോറ്റാണ് റണ്ണേഴ്‌സ് അപ്പ് ആയത്.

2024ൽ ഇന്ത്യയുടെ ഏകദിന പ്രകടനങ്ങൾ വളരെ മോശമായിരുന്നു. t20, ടെസ്റ്റ് മത്സരങ്ങൾ ആയിരുന്നു ഈ കഴിഞ്ഞ കാലങ്ങളിൽ കളിച്ചതേറെയും. ഫെബ്രുവരി ആരംഭത്തിൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര വിജയമാണ് ആശ്വസിക്കാവുന്ന ഒന്ന്. പരിക്കേറ്റു ടീമിൽ ഇടം നേടാനാവാത്ത സ്റ്റാർ പേസർ ബുമ്രയുടെ അഭാവം ടീമിന് തിരിച്ചടിയാണ്. പരിക്കിൽ നിന്നും തിരിച്ചെത്തിയ മുഹമ്മദ് ഷമി തിളങ്ങിയാൽ ടീമിന് ആശ്വസിക്കാം.

ഇംഗ്ളണ്ടിനെതിരെ സെഞ്ചുറികൾ നേടിയ രോഹിതും ഗില്ലും തന്നെയും ഓപ്പൺ ചെയ്യുക. തുടർന്ന് വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നീ ബാറ്റർമാരും. കീപ്പർ ആയി റിഷബ് പന്ത് ഉണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരെ മികച്ചു നിന്ന കെ എൽ രാഹുൽ ടീമിലിടം പിടിക്കാനാണ് സാധ്യത കൂടുതൽ. ജഡേജ, അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ എന്നെ ആൾറൗണ്ടർമാർ ടീമിന് മുതൽക്കൂട്ടാണ്. ഷമിക്കൊപ്പം അർശ്ദീപ് സിംഗോ ഹർഷിത് റാണയോ പേസ് എൻജിൻ ചലിപ്പിക്കും. ജഡേജയും അക്‌സർ പട്ടേലും തനെയാകും സ്പിന്നർമാർ. അനവധി മികച്ച അനുഭവസമ്പത്തുള്ള താരങ്ങൾ തന്നെയാണ് ബംഗ്ലാദേശ് ടീമിലുമുള്ളതു. നജ്മൽ ഹുസൈൻ ഷാന്റോ ആണ് ബംഗ്ലാ ക്യാപ്റ്റൻ.