കോൺഗ്രസ് യുഡിഎഫിനെ ശിഥിലമാക്കുന്നു എന്ന് അതൃപ്തിയുമായി ലീഗ്.. കോൺഗ്രസിലെ തർക്കങ്ങളും ഭിന്നതകളും യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമമെന്ന് ലീഗിന്റെ വിലയിരുത്തൽ..കോൺഗ്രസ് നേതാക്കൾക്കിടയിലെ തമ്മിലടിയും അഭിപ്രായ ഭിന്നതയും യുഡിഎഫിനെ ശിഥിലമാക്കിയെന്ന് മുസ്ലിം ലീഗ് നേതൃയോഗത്തിൽ വിമർശം. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം തുടരുന്ന അലംഭാവം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് നേതാക്കൾ തുറന്നടിച്ചു. കോൺഗ്രസിലെ ഭിന്നത യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളെ കണ്ട ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സമ്മതിച്ചു.
ശശി തരൂരിൻ്റെ ലേഖന വിവാദമടക്കം കൃത്യസമയത്ത് പരിഹരിക്കാതെ നീട്ടിക്കൊണ്ട് പോയത് മുന്നണിക്ക് ഗുണം ചെയ്യില്ല.പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദവും ഗുണകരമാവില്ല എന്നും ലീഗ് സംസ്ഥാന നേതൃയോഗത്തിൽ വിമർശനമുയർന്നു. വിവിധ വിഷയങ്ങളിൽ രണ്ടാം പിണറായി സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോൾ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ യു.ഡി.എഫിനും നൽകാൻ കഴിയാത്തത് നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം കാരണവും ലീഗ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിൻ്റെ വ്യവസായ നയവും സ്റ്റാർട്ട് ആപ്പ് സംബന്ധിച്ച പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഡോ.ശശി തരൂർ എഴുതിയ ലേഖനത്തിൽ സർക്കാരിനെ പുകഴ്ത്തിയെന്ന വിവാദം പെട്ടെന്ന് അവസാനിപ്പിക്കാൻ പാർട്ടിക്കായില്ല. അത് നീട്ടിക്കൊണ്ട് പോയത് നേതാക്കൾ തമ്മിലുള്ള പടലപിണക്കം കൊണ്ടാണ്.
ഇതിന് പുറമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തിൽ തർക്കവും യു.ഡി.എഫിന് ഗുണകരമായിരുന്നില്ല. കോൺഗ്രസിലെ നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ നീട്ടുന്നതിന് പകരം യു.ഡി.എഫിൻ്റെ ചുമതല വഹിക്കുന്ന നേതാക്കൾ ഇത് പരിഹരിക്കാൻ മുൻകൈയെടുക്കണമെന്ന ആവശ്യവും ലീഗ് ഉയർത്തുന്നുണ്ട്.
കോൺഗ്രസിൽ എല്ലാ സമയത്തും ഓരോ വിവാദങ്ങളാണ്. ഒന്നുകിൽ വിവാദങ്ങൾക്ക് ഒരിക്കലും അവസാനമാകുന്നില്ല ലീഗ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ട് കോൺഗ്രസ് നേതാക്കൾ നടത്തുന്ന ചരടുവലികളാണ് ലീഗിനെ അലോസരപ്പെടുത്തിയത്. രമേശ് ചെന്നിത്തലയും വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള അഭിപ്രായ ഭിന്നത യുഡിഎഫ് സംവിധാനത്തെ ദുർബലമാക്കി. സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും യുഡിഎഫ് സംവിധാനം ശിഥിലമാണ്. ഇത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും. തരൂർ വിഷയം കൈകാര്യംചെയ്യുന്നതിൽ കോൺഗ്രസ് നേതാക്കൾ പരാജയപ്പെട്ടു. സർക്കാരിന്റെ വികസനനേട്ടങ്ങൾ ചർച്ചയാകാൻ ഇത് ഇടയാക്കിയതായും യോഗത്തിൽ അഭിപ്രായമുയർന്നു.
എന്നാൽ അതേസമയം കോൺഗ്രസിലെ പ്രശ്നങ്ങളെ ചൊല്ലി ലീഗിന് അതൃപ്തി ഉണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.. ശേഷം ലീഗിന്റെ അതൃപ്തിയെ കുറിച്ചോ, കോൺഗ്രസിലെ പടലപിണക്കത്തെ കുറിച്ചോ ഒന്നും മിണ്ടാതെ എലപ്പുള്ളി ബ്രൂവറി കൊണ്ടുവരുന്നതിനുളള ഇടത് മുന്നണി തീരുമാനം ജനങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് പ്രതികരിക്കുകയായിരുന്നു..
കഴിഞ്ഞ കുറച്ചുനാളുകളായി കോണൺഗ്രസിൽ കനത്ത ഭിന്നിപ്പ് തുടരു ന്ന സാഹചര്യത്തിലാണ് ലീഗ് എതിർപ്പുമമായി രംഗത്ത് വന്നത്.. വിഡി സതീശന്റെ ഏകധിപത്യ തീരുമാനത്തിൽ തുടങ്ങി , സുധാകരന്റെ രാജിയും കടന്ന് മുഖ്യമന്ത്രി ചർച്ചകളിലേക്കും സമുദായ വോട്ടുളിലേക്കും മമാറുകയായിരുന്നു.