ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ ആക്രമണം. ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങവേ വാഹനത്തിനു മുന്നിൽ ചാടി വീണു ഇന്ത്യൻ പതാക വലിച്ചു കീറിയാണ് പ്രതിഷേധം കാണിച്ചത്. തുടർന്ന് വാഹനം ആക്രമിക്കാൻ മുതിർന്നു. ആക്രമണത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണെന്നാണ് പ്രാഥമിക നിഗമനം. ലണ്ടനിൽ പരിപാടി നടക്കുമ്പോൾ പുറത്തു ഖാലിസ്ഥാനികൾ സംഘടനാ പതാകയുയർത്തി പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ഇവരിൽ ഒരാളാണ് മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വീണത്.

നടന്ന സംഭവത്തിൽ ഇന്ത്യ ബ്രിട്ടീഷ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം എന്നീ വിഷയങ്ങളില്‍ ഇന്ത്യ-ലണ്ടന്‍ തന്ത്രപരമായ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുകയാണ് മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.