ജസ്റ്റിൻ ട്രൂഡോ കാനഡ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ചതിനു ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ മാർക്ക് കാർണിക്കു ഉജ്ജ്വല വിജയം. കാനഡയുടെ 24-ആം പ്രധാനമന്ത്രിയായാണ് മാർക്ക് കണി ചുമതലയേൽക്കുക. ഭരണകക്ഷിയായ ലിബറൽ പാർട്ടിക്കു ഉള്ളിൽ നടന്ന തെരെഞ്ഞെടുപ്പിൽ തൊട്ടടുത്ത സ്ഥാനാർഥിയായ ക്രിസ്ത്യാ ഫ്രീലാൻഡിനെ തകർത്താണ് കാർണിയുടെ വിജയം. പോൾ ചെയ്ത മുഴുവൻ വോട്ടുകളുടെ 85.9% വോട്ടുകളും കാർണി നേടി. 8% വോട്ടുകൾ മാത്രമാണ് ക്രിസ്ത്യാ ഫ്രീലാൻഡിനു നേടാനായത്. ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും ഗവർണറായി പ്രവർത്തിച്ചിട്ടുള്ള ആളാണ് കാർണി.

കഴിഞ്ഞ ജനുവരിയിലാണ് ഉൾപ്പാർട്ടി പ്രശ്നങ്ങൾ കാരണം ജസ്റ്റിൻ ട്രൂഡോ പ്രധാന മന്ത്രി പദം രാജി വെച്ചത്. നീണ്ട 9 വർഷത്തെ ഭരണത്തിനൊടുവിലാണ് ട്രൂഡോ പടിയിറങ്ങിയത്. അടുത്ത പ്രധാനമന്ത്രി ചുമതലയേൽക്കും വരെ തൻ തൽസ്ഥാനത്തുണ്ടാകുമെന്ന് ട്രൂഡോ പറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ തന്നെ കാർണി ചുമതലയേൽക്കുമെന്നാണ് വിവരം.