ഇടുക്കി നെടുങ്കണ്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിനിയായ സരസ്വതിയെയാണ് കൊല്ലപ്പെട്ട നിലയിൽ വീടിന്റെ മുറ്റത്തു കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്നു രാജേഷ് എന്ന മധ്യപ്രദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചു വന്നു സരസ്വതിയെ മർദ്ദിക്കുമായിരുന്നു.
രാജേഷ് ഇന്നലെ വീട്ടിൽ വെച്ച് മദ്യപിക്കുകയും അതിന്മേൽ ഇവർ തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തിരുന്നു. രാജേഷ് സരസ്വതയെ ക്രൂരമായി മർദ്ദിക്കുകയും അതിന്റെ ദൃശ്യങ്ങൽ ഫോണിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ അടങ്ങിയ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.