മലപ്പുറം: കരിപ്പൂരിലെ ഒരു വീട്ടിൽ നിന്നും ഒന്നര കിലോ എം ഡി എം എ പിടികൂടി. കരിപ്പൂർ സ്വദേശിയായ ആഷിക്കിന്റെ വീട്ടിൽ നിന്നുമാണ് വൻ ലഹരി ശേഖരം കണ്ടെത്തിയത്. മയക്കുമരുന്ന് കേസിൽ മട്ടാഞ്ചേരി പോലീസ് കസ്റ്റഡിയിൽ തുടരുന്ന ആളാണ് ആഷിക്. മട്ടാഞ്ചേരി പോലീസ് ജനുവരിയിൽ നടത്തിയ അന്വേഷണത്തിൽ ഒരു യുവതി ഉൾപ്പടെ 6 പേരെ ലഹരിമരുന്നുകളോടെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആഷിക്കിൽ നിന്നുമാണ് ഇവർക്കു മയക്കുമരുന്ന് ലഭിക്കുന്നതെന്ന് കണ്ടെത്തിയത്. ഒമാനിൽ സൂപ്പർമാർകറ്റ് ലീസിനെടുത്തു നടത്തുകയായിരുന്ന ആഷിക് അവിടെനിന്നും കുറഞ്ഞ വിലയ്ക്ക് മയക്കുമരുന്ന് വാങ്ങി കരിപ്പൂർ കൊച്ചി വിമാനത്താവളങ്ങൾ വഴി കടത്തികയായിരുന്നു.
ആഷിക് കേരളത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആഷിക്കിനെ ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളുടെ വീട്ടിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തത്. എയർ കാർഗോ വഴിയാണ് ഇയാൾ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിയിരുന്നത്.