നാടിനെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്നു മാസങ്ങൾ പിന്നിടുമ്പോൾ പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങി സർക്കാർ. അതിന്റെ ഭാഗമായി ടൗണ്ഷിപ് നിർമാണത്തിനുള്ള തറക്കളിടൽ ഈ മാസം 27ന് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് റെവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു.

നിർമാണം അതിവേഗം തന്നെ പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. എന്നാൽ ദുരന്തം നടന്നു ഇത്രയും മാസമായിട്ടും തറക്കല്ലിടാൻ പോലും തോന്നാതിരുന്നതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.