മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദനെ ഒഴിവാക്കാതെ സി പി ഐ എം. പ്രായാധിക്യത്താൽ വളരെ നാളുകളായി വിശ്രമ ജീവിതം നയിക്കുകയും പൊതു മണ്ഡലവുമായി നേരിട്ട് ബന്ധമില്ലാതെ ഇരിക്കുകയുമാണ് വി എസ്. എന്നിരുന്നാൽ പോലും അച്യുതാനന്ദൻ പാർട്ടിയുടെ ശക്തിയാണെന്നും സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തുമെന്നും സി പി ഐ എം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നു സി പി ഐ എം രൂപീകരിച്ചവരിൽ ഇന്ന് ജീവനോടെയുള്ള ഒരേയൊരു നേതാവാനാണ് അച്യുതാനന്ദൻ.

സംസ്ഥാന സമ്മേളനത്തിന് ശേഷം പല തരത്തിലുള്ള പ്രസ്താവനകളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട് പക്ഷെ അതെല്ലാം പരിഹരിക്കുകയും പ്രശ്നങ്ങൾ ഉന്നയിച്ചവർ തന്നെ തിരുത്തിയിട്ടുമുണ്ട്. സമ്മേളനത്തോടെ പാർട്ടിയിൽ പുതിയ ഒരു ഊർജ്ജം ഉണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിഭാഗീത ഇല്ലാതെയും ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളും അസ്വാരസ്യങ്ങളും എല്ലാം പരിഹരിച്ച് പാർട്ടി ഏറെ ദൂരം മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.