കരുവന്നൂർ കേസിൽ കെ രാധാകൃഷ്ണൻ എം പി ക്ക് ഇ ഡി യുടെ സമൻസ്. കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സമൻസ് അയച്ചത്. എന്നാൽ ആ സമയം എം പി പാര്ലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. ഈ മാസം 17ന് ഇ ഡി ക്ക് മുന്നിൽ ഹാജരായേക്കുമെന്നാണ് സൂചന. അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഇ ഡി യുടെ നീക്കം. ഇ ഡി യുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ആവശ്യപെട്ടിരുക്കുന്നത്
തനിക്ക് സമൻസ് ലഭിച്ചത് ഇന്നലെ ചേലക്കരയിൽ എത്തിയപ്പോൾ മാത്രമാണെന്ന് രാധാകൃഷ്ണൻ എം പി പറഞ്ഞു. ജില്ലാ സെക്രട്ടറി ആയിരിക്കെ നടന്ന ബാങ്ക് ഇടപാടുകളിന്മേലാണ് ചോദ്യം ചെയ്യൽ എന്നാണ് ലഭിക്കുന്ന വിവരം.