കഞ്ചാവ് വേട്ട: കളമശ്ശേരി പോളിടെക്‌നിക്‌ കോളേജ് ഹോസ്റ്റലിൽ റെയ്‌ഡ്‌

കളമശേരി പോളിടെക്‌നിക്‌ കോളേജ് ബോയ്സ് ഹോസ്റ്റലിൽ ഇന്നലെ രാത്രി നടന്ന റെയ്‌ഡിൽ കഞ്ചാവ് പിടികൂടി. 3 വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച റെയ്‌ഡ്‌ പുലർച്ചെയാണ് അവസാനിച്ചത്. ഹോളി ആഘോഷത്തിനായി കഞ്ചാവെത്തിച്ചതാണെന്നാണ് പോലിസിസിന്റെ നിഗമനം. പോലീസിനെ കണ്ടതോടെ 3 പേര് ഓടി രക്ഷപെട്ടിരുന്നു. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എവിടെനിന്നാണ് ഇവർക്കിത് ലഭ്യമായത് എന്നതും പോലീസ് അന്വേഷിക്കും.

കേസിൽ അറസ്റ്റിലായ അഭിരാജ് എസ് എഫ് ഐ യൂണിയൻ ജനറൽ സെക്രെട്ടറിയാണ്. കൈയിലുള്ള കഞ്ചാവിന്റെ അളവ് കുറവായതിനാൽ അഭിരാജിനെയും ആദിത്യൻ എന്ന വിദ്യാർത്ഥിയെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തന്റെ മുറിയിൽ നിന്നല്ല ഇവ പിടിച്ചെടുത്തതെന്നും അഭിരാജ് പറഞ്ഞു.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മിന്നൽ റൈഡ് നടത്തിയത്. തൃക്കാക്കര എസ പി യുടെയും നാർക്കോട്ടിക് സെല്ലിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കുണ്ടോ എന്നതും അന്വേഷിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വെടിയുതിർത്തത് അജ്ഞാതർ: പഞ്ചാബിൽ ശിവസേന നേതാവ് കൊല്ലപ്പെട്ടു.

പഞ്ചാബിലെ മോഗയിൽ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു. ജില്ലാ പ്രസിഡന്റ് ആയ...

കൊല്ലത്തു നിന്നും കാണാതായ കുട്ടിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി

കൊല്ലത്തു നിന്നും കാണാതായ കുട്ടിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി....

നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ വീടിനുളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റമം...

കെ രാധാകൃഷ്ണൻ എം പി ക്ക് ഇ ഡി യുടെ സമൻസ്. ഹാജരാകാൻ ആവശ്യം.

കരുവന്നൂർ കേസിൽ കെ രാധാകൃഷ്ണൻ എം പി ക്ക് ഇ ഡി...