മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കി കേരള ഹൈക്കോടതി

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കി കേരള ഹൈക്കോടതി. ജസ്റ്റിസ് ബിച്ചു തോമസാണ് അന്വേഷണ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിയത്. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ അധ്യക്ഷനായ കമ്മീഷൻ മുനമ്പത്തെ വഖഫ് ഭൂമിയിൽ നടത്തിപ്പോരുന്ന അന്വേഷണങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് വിധി പ്രസ്താവിച്ചത്. മുനമ്പത്തെത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് സ്ഥിരീകരിച്ചതാണെന്നും കേരള സർക്കാരിന് അക്കാര്യത്തിൽ ഒരു ജുഡീഷ്യൽ കമ്മീഷൻ വെക്കാൻ അധികാരമില്ലെന്നും കോടതി പറഞ്ഞു.

സർക്കാരിന്റെ ഈ തീരുമാനം നീതിയുകതമല്ലെന്നും വഖഫ് ട്രൈബ്യുണലിനു മുന്നിലുള്ള ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് അന്വേഷണം നടത്താനാവില്ലെന്നും നിയമനത്തിൽ കൃത്യമായ വിശദീകരണം നല്കാൻ സർക്കാറിനായില്ലെന്നും കോടതി നിരീക്ഷിച്ചു. സിംഗിൾ ബെഞ്ച് എടുത്ത ഈ തീരുമാനത്തിൽ സർക്കാർ അപ്പീൽ പോകുമെന്നാണ് കരുതപ്പെടുന്നത്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രാഥമിക മറുപടി. രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ കമ്മിഷന് ഇല്ല. വസ്തുതാ അന്വേഷണമാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നഗരം നിശ്ചലം. ആശ വർക്കർമാരുടെ സമരം കടുക്കുന്നു

തലസ്ഥാന നഗരം നിശ്ചലമാക്കികൊണ്ട് ആശ വർക്കർമാരുടെ സമരം. വിവിധ ജില്ലകളിൽ നിന്നുള്ള...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം നഷ്ടപ്പെടും; മണ്ഡല പുനർ നിർണയത്തിനെതിരെ കോൺഗ്രസ്.

ലോക്സഭാ മണ്ഡല പുനർ നിർണയത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ജനസംഘ്യ അനുപാദത്തിൽ മണ്ഡല...

ഇടുക്കി ഗ്രാമ്പിയിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി.

ഇടുക്കി ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെടിവെച്ചു പിടികൂടി. ഡോ. അനുരാജിന്റെ...

പാതിവിലത്തട്ടിപ്പ് കേസ്; തട്ടിപ്പിനിരായകരുതെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി.

പാതിവിലത്തട്ടിപ്പ് കേസിൽ സംസ്ഥാനത്തു ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ആഭ്യന്തര...