ഇടുക്കി ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെടിവെച്ചു പിടികൂടി. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. കടുവ ഇന്ന് പുലർച്ചെ അണക്കളിലെത്തി വളർത്തു നായയെയും പശുവിനെയും കടിച്ചു കൊന്നിരുന്നു. കടുവയ്ക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് പിന്കാലിൽ പരിക്കേറ്റ കടുവ ജനവാസമേഖലയിൽ ഇറങ്ങി മൃഗങ്ങളെ കൊന്നത്.

റെയിലത്തോട്ടത്തിൽ ഒരു ലയത്തിനോട് ചേർന്നുള്ള വേലിക്കു സമീപനമാണ് ഇന്ന് കടുവയെ കണ്ടെത്തിയത്. പക്ഷെ അവിടെ മയക്കുവെടി വെക്കാനുള്ള സാഹചര്യം അല്ലാതിരുന്നതിനാൽ കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിയ ശേഷമാണു ദൗത്യം നടത്തിയത്. പെരിയാർ കടുവ സങ്കേതത്തിൽ നിന്നും പ്രത്യേക പരിശീലനം നേടിയ സംഘവും ഒപ്പമുണ്ടായിരുന്നു. കടുവയെ തേക്കടിയിലെത്തിച്ചു വിദഗ്ദ്ധ ചികിത്സ നൽകും.