മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിൻ്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തും ബജ്‌രംഗ് ദളും രംഗത്ത്. നാഗ്പുർ സാംബാജി നഗറിലുള്ള ഔറംഗസേബിൻ്റെ ശവകുടീരം പൊളിച്ച് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഇരുവരും മഹൽ പ്രദേശത്തു നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. കലാപ സമാനമായ സംഘർഷത്തിൽ 15 പൊലീസുകാർ ഉൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും പ്രതിഷേധക്കാർ കത്തിച്ചു. സംഭവത്തിൽ 17 പേരെ പോലീസ് കസ്റ്റഡിയിലാണ്. നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

മഹൽ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നാലെ രാത്രി 10:30ഓടെ ഹംസപുരിയിലും കലാപം പൊട്ടിപുറപ്പെട്ടു. അക്രമാസക്തരായ ജനം വാഹനങ്ങളും വീടുകളും തകർത്തു. ഇതേ ആവശ്യം പറഞ്ഞുകൊണ്ട് ഇരു സംഘടനകളും തിങ്കളാഴ്ച സാംബാജി നഗറിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അക്രമം മുൻകൂട്ടി തീരുമാനിച്ച് നടത്തിയതാണെന്നും ഹിന്ദുക്കളുടെ കടകളും വീടുകളും മാത്രമാണ് നശിപ്പിക്കപ്പെട്ടതെന്നും ബിജെപി എം എൽ എ പ്രവീൺ ദാറ്റ്‌കെ പറഞ്ഞു. സംഭവത്തിന് മുൻപ് തന്നെ പരിസരത്തെ സി സി ടി വി ക്യാമറകൾ നശിപ്പിക്കുകയും മാരക ആയുധങ്ങളുമായി വന്ന അക്രമികൾ മുൻകൂട്ടി തീരുമാനിച്ചപോലെ തന്നെ ആക്രമണം ആഴ്ച്ച വിടുകയുമായിരുന്നു എന്നും എം എൽ എ പറഞ്ഞു.