കളഞ്ഞുകിട്ടിയ എടിഎം കാർഡിൽ നിന്നും പണം തട്ടിയ ബി ജെ പി ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിലായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സുജന്യ ഗോപിയാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിപ്പു നടന്നത്. ചെങ്ങന്നൂർ സ്വദേശിയായ വിനോദ് അബ്രഹാമിന്റെ എ ടി എം കാർഡ് നഷ്ടപ്പെട്ടു പോയിരുന്നു. ഇത് കയ്യിൽ ലഭിച്ച സുജന്യ കാർഡിന് പിന്നിൽ എഴുതിയിട്ടുരുന്ന പിന് നമ്പർ ഉപയോഗിച്ച് പണം പിൻവലിക്കുകയായിരുന്നു. ആകെ 25000 രൂപയാണ് പല എടിഎം കൗണ്ടറുകളിൽ നിന്നായി സുജന്യ മോഷ്ടിച്ചത്. സുജന്യയുടെ കൂട്ടാളിയായ സലീഷ് മോഹനെയും ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.