ബലാത്സംഗവും ബലാത്സംഗ ഒരുക്കങ്ങളും രണ്ടും രണ്ടാണ്. പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ല. ബലാത്സംഗ കുറ്റമായോ ബലാത്സംഗ ശ്രമമായോ ഇവയെ കണക്കാക്കാൻ കഴിയില്ലെന്നും അലഹബാദ് ഹൈക്കോടതി വിധിയിൽ പറയുന്നു. അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതാണ് ഈ വിചിത്ര വിധി.

പവൻ, ആകാശ് എന്നിവർക്കെതിരെ കസന്‍ഗഞ്ച് കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതി ജസ്റ്റിസിന്റെ വിവരണം. ലൈംഗികാതിക്രമം, പോക്സോ എന്നെ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്. 2021 ലാണ് കേസിന് ആസ്പദമായ സംഭവം. ലിഫ്റ്റ് നല്‍കാമെന്ന വ്യാജേന പ്രതികള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
കീഴ്കോടതി ചുമത്തിയ കുറ്റങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്നും ഹൈകോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയെ നീര്‍ച്ചാലിലൂടെ വലിച്ചിഴക്കുകയും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിച്ചു എന്നതുമാണ് അകാശിനെതിരായ ആരോപണം. എന്നാല്‍ പ്രതി ഈ പ്രവര്‍ത്തിയിലൂടെ പെണ്‍കുട്ടിയെ നഗ്നയാക്കിയതായോ വസ്ത്രം അഴിച്ചുമാറ്റിയതായോ സാക്ഷികള്‍ പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.