യാക്കോബായ സഭയുടെ പുതിയസ് ശ്രേഷ്ഠ കത്തോലിക്കാ ബാവായുടെ സ്ഥാനാരോഹണം ഇന്ത്യൻ സമയം രാത്രി 8:30ന് ബെയ്‌റൂട്ടിൽ വെച്ച് നടക്കും. ജോസഫ് മാർ ഗ്രിഗോറിയസിന്റെ സ്ഥാനാരോഹണം ലെബനനത്തെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നിന്നും ഇരുപതു കിലോമീറ്റർ അകലെയുള്ള അച്ചാനെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിലാണ് നടക്കുക. കുർബാനമധ്യേയുള്ള ചടങ്ങുകൾക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാർമ്മികത്വം വഹിക്കും.
മലങ്കര കാത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പങ്കെടുക്കും. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘവും ചടങ്ങില്‍ സന്നിഹിതരാകും. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘവും ചടങ്ങുകളില്‍ പങ്കെടുക്കും.