40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. കക്കാടം പൊയിൽ സ്വദേശി കുഴികണ്ടത്തിൽ രാജേഷാണ് ഇന്ന് രാവിലെ നിലമ്പൂർ എക്സൈസ് റെയ്ഞ്ച് വിഭാഗത്തിന്റെ പിടിയിലായത്. വിൽപ്പനക്കായി സ്ക്കൂട്ടറിൽ വിദ്ദേശ മദ്യവുമായി വരുപ്പോൾ വീടിന്റെ സമീപത്തു വെച്ചാണ് ഇയാൾ പിടിയിലായത് ‘അര ലിറ്ററിന്റെ 40 കുപ്പി വിദ്ദേശ മദ്യമാണ് പിടിച്ചെടുത്തത്. മദ്യം കൊണ്ടുവരാൻ ഉപയോഗിച്ച സ്ക്കൂട്ടറും കസ്റ്റഡിയിലെടുത്തു.

രാജേഷ് വിദ്ദേശ മദ്യം വാങ്ങി ഉയർന്ന വിലക്ക് അനധികൃതമായി വിൽപ്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇദ്ദേഹം തിരുവമ്പാടി ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും വാങ്ങി വെയ്ക്കുന്ന മദ്യം രാവിലെയാണ് വിൽപ്പനക്കായി എത്തിക്കുന്നത്. പരിശോധനക്ക് നിലമ്പൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ടി.എൻ ഷെഫീക്ക്, പ്രിവന്റീവ് ഓഫീസർമാരായ കെ.എ. അനീഷ്, വി.സുഭാഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എബിൻ സണ്ണി, സി.പി. ഷംനാസ് എന്നിവർ നേതൃത്വം നൽകി. രാജേഷ് കക്കാടംപൊയിലിലെ വാടക വീട്ടിലാണ് താമസം