ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതിനു പിന്നാലെ പ്രതി വെളിപ്പെടുത്തൽ നടത്തിയതോടെ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി. സിനിമ നടനായ ശ്രീനാഥ് ഭാസിക്ക് ലഹരി കൈമാറിയിട്ടുണ്ടെന്നായിരുന്നു പ്രതി തസ്ലിമ വെളിപ്പെടുത്തിയത്. എന്നാൽ ഇത് വ്യാജമാണെന്നും കെട്ടിച്ചമച്ച കേസാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ഇവരുടെ കയ്യിൽ നിന്നും ലഹരി വാങ്ങിയിട്ടില്ല. ഇപ്പോൾ തന്റെ അറസ്റ്റ് നടന്നാൽ അത് സിനിമ ഷൂട്ടിങ് മുടങ്ങുന്നതിനും കാരണമാകും എന്നും കൂടെ കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താന അറസ്റിലായത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്‍കിയിരുന്നു. നടന്മാരും പ്രതിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും എക്സൈസ് കണ്ടെടുത്തു. യുവതിയ്ക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.