നടിയെ ആക്രമിച്ച കേസ് പുരോഗമിക്കവേ എട്ടാം പ്രതിയായ ദിലീപിന് വീണ്ടും തിരിച്ചടി. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നടന്റെ ഹർജി ഡിവിഷൻ ബെഞ്ചും തള്ളി. വിചാരണ അവസാനഘട്ടത്തിൽ ആയതിനാൽ ഇനി മറ്റൊരു അന്വേഷണം തുടങ്ങാൻ സാധിക്കില്ല എന്നും കോടതി നിരീക്ഷിച്ചു. ഇതേ ആവശ്യം മുൻനിർത്തി സിംഗിൾ ബഞ്ചിനു നൽകിയ അപേക്ഷ തള്ളിയതിന് ശേഷമാണിപ്പോൾ ഡിവിഷൻ ബെഞ്ചിൽ നിന്നും സമാനമായ മറുപടി നൽകിയിരിക്കുന്നത്.

2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന് ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. ഒരു മാധ്യമ സ്ഥാപനം പുറത്തു വിട്ട ഒന്നാം പ്രതി പൾസർ സുനിയുടെ ദൃശ്യങ്ങളും വെളിപ്പെടുത്തലുകളും ചർച്ചയായിരിക്കുമ്പോളാണ് കോടതിയുടെ ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.