കോഴിക്കോട് ഡി സി സി ഓഫീസിന്റെ ഉദ്‌ഘാടന ദിവസം നടന്ന ഉന്തും തള്ളും കോൺഗ്രസിന്റെ വില കളഞ്ഞെന്നും മുഖം കാണിക്കാൻ വേണ്ടി ആരും ഫോട്ടോയിലേക്ക് ഇടിച്ചു കയറേണ്ടെന്നും വീക്ഷണം മുഖപ്രസംഗം. ഇടിച്ചു കയറി അല്ല മുഖം കാണിക്കേണ്ടത്. ഈ പ്രവർത്തി പാർട്ടിയുടെ യശസ്സിനെ തന്നെ ബാധിച്ചെന്നും പാർട്ടിയുടെ നിലയ്ക്ക് ചേരാത്ത കാര്യമാണെന്നും ‘ഇടിച്ചു കയറിയില്ല മുഖം കാണിക്കേണ്ടത്’ എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗം വിമർശിക്കുന്നു.


ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള നേതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അഴിമതി സർക്കാരിനെ പുറത്താക്കാൻ കാത്തിരിക്കുന്ന കേരളം ജനതയുടെ മനസ് മടുപ്പിക്കരുതെന്നും വീക്ഷണം ഓർമ്മിപ്പിച്ചു. ഒരു സ്ഥാനവും ആഗ്രഹിക്കാതെ കോണ്‍ഗ്രസ് ഒരു വികാരമായി ജനക്കൂട്ടത്തിനിടയില്‍ തൊണ്ട പൊട്ടുമാറ് ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന സാധാരണ പ്രവര്‍ത്തകന്റെ വികാരം മുന്‍ നിരയില്‍ നില്‍ക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.