ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. അന്ത്യം വത്തിക്കാനിലെ വസതിയിൽ.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. വത്തിക്കാനിലെ വസതിയിൽ ഇന്ന് പുലർച്ചെ 7:35ന് ആയിരുന്നു അന്ത്യം. അർജറ്റിനയിലെ ബ്യുനോസ് അയേഴ്സ് നിന്നുള്ള കർദ്ദിനാളായിരുന്ന ഇദ്ദേഹം 2013ൽ ബെനഡിക്ട് 14 മാർപാപ്പ സ്ഥാനം ഒഴിഞ്ഞതോണ് ശേഷം ആണ് മാർപാപ്പ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാര്പാപ്പയായിരുന്നു മരിയോ ബെർഗോളിയ എന്ന ഫ്രാൻസിസ് മാർപാപ്പ. നീണ്ട 1272 വര്ഷങ്ങള്ക്കു ശേഷമാണ് യൂറോപ്യൻ അല്ലാത്ത ഒരാൾ മാർപാപ്പയായി ചുമതലയേൽക്കുന്നത്.

ഫ്രാൻസിസ് മാർപാപ്പ

ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളിൽ ഒരാളായി 1936ൽ ഡിസംബർ 17ന് ആണ് ബെർഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. സ്ഥാനാരോഹണത്തിനു ശേഷം സഭയിൽ പുതിയ മാറ്റങ്ങൾ അദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. സ്വവർഗ്ഗാനുരാഗികളോടും ലെസ്ബിയൻ കത്തോലിക്കരോടും കൂടുതൽ സ്വാഗതാർഹമായ മനോഭാവം പ്രകടിപ്പിച്ച മാ‍ർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്. വത്തിക്കാനിൽ തന്നോടൊപ്പം ഇടപഴകാൻ ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിലുള്ളവരെ മാ‍ർപാപ്പ ക്ഷണിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അൻവറിന് വരാം പക്ഷെ തൃണമൂലിനെ വേണ്ട. കോണ്‍ഗ്രസ് നിലപാട് ലീഗിന് കൂടിയുള്ള മറുപടി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യുഡിഎഫിനെ സ്ഥാനാർത്ഥി നിർണയത്തിൽ ഒട്ടേറെ തവണ...

ജെ ഡി എസ് കേരള ഇനി പുതിയ പാർട്ടി. നടപടികൾ ആരംഭിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ

ദേശീയ നേതൃത്വം എൻ.ഡി.എ യുടെ ഭാഗമായത്തിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതിയ...

ആശമാരുടെ വിരമിക്കൽ പ്രായം ഇനി 62 അല്ല. മന്ത്രിയുടെ ഉറപ്പ് ഉത്തരവായി

ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചുകൊണ്ടു സർക്കാർ...