ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; കീഴടക്കിയത് 44 റൺസിന്

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിൽ ഓസ്ട്രേലിയയെ 44 റൺസിന് കീഴടക്കി ഇന്ത്യ അഞ്ചുമത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഇന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ സൂര്യകുമാറും സംഘവും 235/4 എന്ന സ്കോർ ഉയർത്തിയപ്പോൾ ഓസീസിന്റെ മറുപടി 20 ഓവറിൽ 191/9ൽ ഒതുങ്ങുകയായിരുന്നു. ഓപ്പണർമാരായ യശ്വസി ജയ്സ്വാളിന്റെയും (25 പന്തുകളിൽ 53), റിതുരാജ് ഗെയ്ക്ക്വാദിന്റെയും(43 പന്തുകളിൽ 58),ഫസ്റ്റ് ഡൗൺ ഇഷാൻ കിഷന്റെയും (32 പന്തുകളിൽ 52) അർദ്ധസെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയിട്ടത്. 10 പന്തുകളിൽ 19 റൺസ് നേടി നായകൻ സൂര്യകുമാർ യാദവും ഒൻപത് പന്തുകളിൽ പുറത്താകാതെ 31 റൺസ് നേടി റിങ്കു സിംഗും അവസാന ഓവറുകളിൽ സ്കോർബോർഡ് ഉയർത്തി. ഓസീസിനായി മാർക്കസ് സ്റ്റോയ്നിസും (45), ടിം ഡേവിഡും (37),നായകൻ മാത്യു വേഡും (42 നോട്ടൗട്ട്) പൊരുതിനോക്കിയെങ്കിലും മൂന്ന് വിക്കറ്റ് വീതം നേടിയ രവി ബിഷ്ണോയ്‌യും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റുമായി അക്ഷർ പട്ടേലും മുകേഷ് കുമാറും അർഷ്ദീപ് സിംഗും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...