തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യായി എ. ​രേ​വ​ന്ത് റെ​ഡ്ഡി ഇന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെയ്യും

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യായി സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ എ. ​രേ​വ​ന്ത് റെ​ഡ്ഡിയുടെ സ​ത്യ​പ്ര​തി​ജ്ഞ ഇന്ന്…. ഉ​ച്ച​ക്ക് 1.04ന് ​ലാ​ൽ​ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മോ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി എ. ​ശാ​ന്തി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു​ക്കം വി​ല​യി​രു​ത്തി. മ​ൽ​ക്കാ​ജ്ഗി​രി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം.​പി​യാ​യ രേ​വ​ന്ത് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് രാ​ജി സ​മ​ർ​പ്പി​ച്ചു.
കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ സോ​ണി​യ ഗാ​ന്ധി ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തേ​ക്കും. ഒ​രു​പ​ക്ഷേ എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് സോ​ണി​യ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്. ഡ​ൽ​ഹി​യി​ലെ​ത്തി​യ രേ​വ​ന്ത് റെ​ഡ്ഡി എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
2014ൽ ​സം​സ്ഥാ​നം രൂ​പ​വ​ത്ക​രി​ച്ച​ത് മു​ത​ൽ ഭ​രി​ച്ച ബി.​ആ​ർ.​എ​സി​നെ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് 64 സീ​റ്റു​ക​ളു​മാ​യി കോ​ൺ​ഗ്ര​സ് തെ​ല​ങ്കാ​ന​യി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ പോ​കു​ന്ന രേ​വ​ന്തി​നെ രാ​ഹു​ൽ ഗാ​ന്ധി അ​ഭി​ന​ന്ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള സ​ർ​ക്കാ​ർ ​കെ​ട്ടി​പ്പ​ടു​ക്കു​മെ​ന്നും രാ​ഹു​ൽ എ​ക്സി​ൽ കു​റി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...