വേലൂർ: കിരാലൂരിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. പുതുരുത്തി കോട്ടംക്കുന്നത്ത് വീട്ടിൽ ജയൻ എന്ന പ്രഭാകരനെയാണ് എരുമപ്പെട്ടി എസ്.ഐ കെ. അനുദാസും സംഘവും അറസ്റ്റ് ചെയ്തത്. വേലൂർ കിരാലൂർ ശാന്തിനഗറിൽ തെക്കൂട്ട് വീട്ടിൽ പുരുഷോത്തമന്റെ മകൾ സ്മിതയെയാണ് (36) പ്രഭാകരൻ കുത്തി പരിക്കേൽപ്പിച്ചത്. വീട്ടുവഴക്കിനെ തുടർന്ന് കഴിഞ്ഞ ജൂൺ ഒന്ന് മുതൽ സ്മിത കിരാലൂരിലുള്ള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. പ്രഭാകരൻ ഇവിടെയെത്തിയും ഭീഷണിപ്പെടുത്താറുണ്ടെന്ന് പറയുന്നു. ചൊച്ചാഴ്ച രാത്രി എട്ടോടെ കിരാലൂരിലെ വീട്ടിലെത്തിയ പ്രഭാകരൻ സ്മിതയുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.