അഭിപ്രായം പറഞ്ഞത് എന്റെ വീട്ടു വരാന്തയിൽ ഇരുന്ന്; രഞ്ജിത്ത്

വിവാദ പരാമർശത്തിൽ വിശദീകരണവുമായി കേരള ചലചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രംഗത്ത്. അക്കാദമി ചെയർമാ​ന്റെ കസേരയിൽ ഇരുന്നു​കൊണ്ടല്ല ഞാൻ അഭിപ്രായം പറഞ്ഞത്. ഞാൻ എ​ന്റെ വീടിന്റെ വരാന്തയിലിരുന്ന് നടത്തിയ സാധാരണ സംഭാഷണമാണത്. തീർത്തും സൗഹൃദ സംഭാഷണമാണത്. വീടി​ന്റെ ഡോർ ഞാൻ അടക്കാറില്ല. പത്രക്കാർ വന്നു. അവർ ചോദ്യം ചോദിക്കുകയാണ്. അവർ, ഏറെ ദൂരത്ത് നിന്ന് വന്നതല്ലെ. ഞാൻ സംസാരിച്ചു. ശരിയായ രീതിയിൽ വസ്ത്രംപോലും ധരിച്ചിരുന്നില്ല. ചിലർ വിളിച്ച് ചോദിച്ചു. നല്ല കുപ്പായം ഇട്ടൂടേയെന്ന്. എ​ന്റെ പഴയകാല സിനിമകളെ കുറിച്ച് ചോദ്യങ്ങൾ വന്നപ്പോൾ, അതല്ല, ചലചിത്രമേ​ളയെ കുറിച്ചൊക്കെ ചോദിക്കൂവെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഇത്, റെക്കോർഡ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചു. ഇല്ല സ്റ്റിൽസ് എടുക്കു​ന്നുവെന്നാണ് പറഞ്ഞത്. അവരിപ്പോൾ, അത്, ടെലിക്കാസ്റ്റ് ചെയ്തു.

തുവാനതുമ്പികളിലെ ഭാഷയെ കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. തൃശൂർ ഭാഷ ഉപോഗിച്ചതിനെ കുറിച്ച്. ഇന്ന് ഒരാൾ വിളിച്ച് പറഞ്ഞു അതെ കുറിച്ച് മോഹൽ ലാൽ നടത്തിയ പ്രതികരണത്തെ കുറിച്ച്. ലാൽ പറഞ്ഞത് അന്ന് തിരുത്താൻ ആളില്ലായിരുന്നുവെന്നാണ്. അതാണതി​ന്റെ സ്പിരിറ്റ്. മമ്മൂക്കയെ കുറിച്ച് പറഞ്ഞപ്പോഴാണ് അങ്ങനെ പറഞ്ഞത്. മമ്മൂക്ക ഇക്കാര്യത്തിൽ കൂടുതൽ അധ്വാനിക്കും. ഇതെനിക്ക് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാൻ അവരോടൊപ്പം ജോലിചെയ്തയാളാണ്. ലാലിനോടും ഞാനിക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. ഡോ. ബിജുവിനെ കുറിച്ച് പറഞ്ഞതും വ്യക്തിപരമായ അഭിപ്രായ​മാണ്.

ഇതിനകം തന്നെ, രഞ്ജിത്ത് നടത്തിയ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാൻ വിശദീകരണം​ ചോദിച്ചിരിക്കുകയാണ്. സംവിധായകന്‍ ഡോ. ബിജുവിനെതിരായ പരാമര്‍ശം ഉള്‍പ്പെടെ അടങ്ങിയ വിവാദ അഭിമുഖത്തിലാണ് വിശദീകരണം ചോദിച്ചത്. രഞ്ജിത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ വിഷയത്തിൽ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ രഞ്ജിത്തിനോട് പറഞ്ഞിട്ടുണ്ട്. ഡോ. ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ ഇടപെട്ടതാണ്. പിന്നെ അതിൽ പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...