മാലിന്യം വലിച്ചെറിയുന്നത് അറിയിച്ചാൽ പ്രതിഫലം

ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ ചട്ടങ്ങൾ ലംഘിച്ച് പൊതുഇടങ്ങളിലും ജനവാസ മേഖലയിലും മാലിന്യം വലിച്ചെറിയുന്നതിന്റെയും കത്തിക്കുന്നതിന്റെയും ചിത്രങ്ങളടക്കം നഗരസഭക്ക് കൈമാറിയാൽ 2500 രൂപ പാരിതോഷിക തുകയായി ലഭിക്കും.

നിയമലംഘനം കണ്ടെത്തിയാൽ ആരോഗ്യവിഭാഗത്തിന്റെ 8089081316 എന്ന വാട്സാപ്പ് നമ്പറിൽ നിങ്ങൾ ചിത്രീകരിച്ച ദൃശ്യങ്ങൾ അയക്കാം. ചിത്രങ്ങൾ അയക്കുന്നവരുടെ പേരുവിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും അധികൃതർ ഉറപ്പുനൽകുന്നു. വാട്സാപ്പ് നമ്പറിന്റെ പ്രദർശനവും പാരിതോഷിക തുകയുടെ പ്രഖ്യാപനവും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു.

നഗരസഭാങ്കണത്തിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ അവനവഞ്ചേരി രാജു, എസ്.ഷീജ, സെക്രട്ടറി കെ.എസ്.അരുൺ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...