ഡൽഹി: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയായിരുന്നു പാർലമെന്റ് അതിക്രമ കേസ് പ്രതികളുടെ ലക്ഷ്യം എന്ന് ഡൽഹി പൊലീസ്. അരാജകത്വം സൃഷ്ടിച്ച് ആവശ്യങ്ങൾ സർക്കാറിനെ കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു ലളിത് ഝായുടെയും സംഘത്തിന്റെയും ലക്ഷ്യമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതിക്രമത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നു. ശത്രുരാജ്യങ്ങൾ ഭീകരസംഘടനകൾ എന്നിവർക്ക് ഈ സംഭവവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് കോടതിയെ അറിയിച്ചു. പാർലമെന്റിൽ ഡിസംബർ 13ന് നടന്ന അതിക്രമം പുനഃസൃഷ്ടിക്കാനും ഡൽഹി പൊലീസിന് പദ്ധതിയുണ്ട്. ഇതിനുള്ള അനുവാദം വൈകാതെ പൊലീസ് തേടുമെന്നാണ് റിപ്പോർട്ട്.
പാർലമെന്റ് ആക്രമണ കേസിൽ രണ്ടു പേരെ കൂടി ഡൽഹി പൊലീസ് സ്പെഷൽ സെൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായവരുമായി ബന്ധമുള്ള രാജസ്ഥാനിൽനിന്നുള്ള കൈലാശ്, മഹേഷ് എന്നിവരെയാണ് പിടികൂടിയത്. ലോക്സഭക്കകത്തും പുറത്തും വർണപ്പുകത്തോക്ക് പൊട്ടിച്ചവരുടെ മൊബൈൽ ഫോണുകൾ കത്തിച്ചുകളഞ്ഞതായും പൊലീസ് വൃത്തങ്ങൾ പറയുന്നു.
Read more – നവകേരള സദസ് ഇന്നും ആലപ്പുഴ ജില്ലയിൽ; കനത്ത സുരക്ഷയൊരുക്കി പൊലീസ്
Read more- ‘തോട്ടപ്പള്ളിയിലെ 3 വര്‍ഷമായ കരിമണല്‍ ഖനനം’; മാസപ്പടിക്കുള്ള ഉത്തരം മാത്യു കുഴൽനാടൻ
Read more- ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം