ചായക്കടയിലെ വാക്കുതർക്കം; യുവാവിന്​ കുത്തേറ്റു

വ​ർ​ക്ക​ല: ചാ​യ​ക്ക​ട​യി​ലെ വാ​ക്കു​ത​ർ​ക്കത്തെ തുടർന്നുണ്ടായ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേറ്റു. പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. മേ​ൽ​വെ​ട്ടൂ​ർ ജ​ങ്​​ഷ​നി​ലെ ചാ​യ​ക്ക​ട​യി​ൽ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ വെ​ട്ടൂ​ർ വ​ല​യ​ന്റെ​കു​ഴി സ്വ​ദേ​ശി രാ​ഹു​ലിനാ​ണ് (26) കു​ത്തേ​റ്റ​ത്. വെ​ട്ടൂ​ർ അ​രി​വാ​ളം ദാ​റു​ൽ​സലാ​മി​ൽ അ​ൽ​ത്താ​ഫ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ മേ​ൽ​വെ​ട്ടൂ​ർ ജ​ങ്ഷ​നി​ലാ​ണ് സം​ഭ​വം. ചാ​യ​ക്ക​ട​യി​ലെ പ​ഴം​പൊ​രി​യി​ലെ രു​ചി​യി​ല്ലാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി ക​ട​യു​ട​മ​യു​മാ​യി രാ​ഹു​ൽ സം​സാ​രി​ക്ക​വെ ക​ട​യി​ൽ ചാ​യ​കു​ടി​ക്കു​ക​യാ​യി​രു​ന്ന വെ​ട്ടൂ​ർ അ​രി​വാ​ളം സ്വ​ദേ​ശി അ​ൽ​ത്താ​ഫ് പ്ര​ശ്‌​ന​ത്തി​ലി​ട​പെ​ട്ട് സം​സാ​രി​ച്ചു. തുടർ​ന്ന്, രാ​ഹു​ലും അ​ൽ​ത്താ​ഫും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. വാ​ക്കേ​റ്റ​ത്തി​നി​ടെ, അ​ൽ​ത്താ​ഫ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് രാ​ഹു​ലി​ന്റെ മു​തു​ക​ത്ത്‌ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ രാ​ഹു​ൽ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​ർ​ക്ക​ല പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് അ​ൽ​ത്താ​ഫ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ അ​ഞ്ചു​തെ​ങ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​ക​ശ്ര​മ​മു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read more- 353 കോടി പിടിച്ചെടുത്ത സംഭവം മൗനം വെടിഞ്ഞ് ധീരജ് സാഹു

Read more- മഞ്ചേരിയിലെ വാഹനാപകടം മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്; ബസ് ഡ്രൈവർ കസ്റ്റഡിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

എനിക്ക് എന്തിന് പ്ലയെർ ഓഫ് ദി മാച്ച്? നൂർ നന്നായി പന്തെറിഞ്ഞു. അതായിരുന്നു ഗെയിം ചെയ്ഞ്ചിങ് മോമെന്റുകളിൽ മുഖ്യം.

തുടർ തോൽവികൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെ ലഖ്‌നൗ ഏകന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ...

ദളിത് പാർട്ടി ആയതിനാൽ അവഗണിച്ചു; എൻ ഡി എ വിട്ടു രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി

രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (RLJP) ഇനി ബിജെപി നയിക്കുന്ന നാഷണല്‍...

അണ്ണാ ഡിഎംകെ വീണ്ടും ബിജെപികൊപ്പം; ഡിഎംകെ യെ ഒന്നിച്ച് നേരിടുമെന്ന് അമിത് ഷാ

അടുത്ത വർഷം അസംബ്ലി തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ എ ഐ എ ഡി...