വി​ദ്യാ​ല​യ​ത്തി​ല്‍ കൃ​ഷി​യി​റ​ക്കി; പുത്തരിച്ചോറുണ്ണാൻ എം.എൽ.എയുമെത്തി

കാസർ​ഗോഡ്: കൃ​ഷി​യ​റി​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ല്‍ കൃ​ഷി​യി​റ​ക്കി​. കു​ട്ടി​ക്ക​ര്‍ഷ​ക​ര്‍ കൃ​ഷി​ചെ​യ്ത് വി​ള​യി​ച്ചെ​ടു​ത്ത നെ​ല്ലി​ന്റെ പു​ത്ത​രി​ച്ചോ​റു​ണ്ണാ​ന്‍ എം.​എ​ല്‍.​എ എയുമെത്തി… ​രാ​ജ​ഗോ​പാ​ല​ന്‍ ചെ​റി​യാ​ക്ക​ര വി​ദ്യാ​ല​യ​ത്തി​ലെ​ത്തി. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ ര​മേ​ശ​ന്‍ പു​ന്ന​ത്തി​രി​യ​ന്‍ ര​ണ്ടാ​ഴ്ച മു​മ്പേ കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. മ​ണ്ണി​നെ​യും പ്ര​കൃ​തി​യെ​യും സ്‌​നേ​ഹി​ക്കു​ന്ന ഗ്രാ​മ​വാ​സി​ക​ളാ​ണ് വി​ദ്യാ​ല​യ​കൃ​ഷി​യു​ടെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​ത്. പാ​ഠ്യ​പ​ദ്ധ​തി​യെ​യും പ​ഠ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും ക്ലാ​സ്മു​റി​ക്ക​ക​ത്ത് ഒ​തു​ക്കാ​തെ നേ​ര​നു​ഭ​വ​മൊ​രു​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​പ്പെ​ട്ട വ​സ്തു​ത​യാ​ണെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് രാ​ജ​ഗോ​പാ​ല​ൻ എം.​എ​ല്‍.​എ. ഓ​ര്‍മി​പ്പി​ച്ചു.​ കൈ​റ്റ് വി​ക്‌​ടേ​ഴ്‌​സ് വി​ദ്യാ​ല​യ​ത്തി​ന​നു​വ​ദി​ച്ച ലാ​പ്‌​ടോ​പ്പി​ന്റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും വി​ദ്യാ​ല​യ​ത്തി​ലെ നാ​ലാം ക്ലാ​സു​കാ​രി​യു​ടെ കു​ഞ്ഞെ​ഴു​ത്തു​ക​ള്‍ സ​മാ​ഹ​രി​ച്ച് വി​ദ്യാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച ‘ഡി​സം​ബ​ര്‍ പൂ​ക്ക​ള്‍’ പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​ന​വും എ​ല്‍.​എ​സ്.​എ​സ് ജേ​താ​വ് അ​ന​ന്‍ കെ. ​ത​മ്പാ​നു​ള്ള അ​നു​മോ​ദ​ന​വും എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു. ഉ​പ​ജി​ല്ല​മേ​ള​യി​ല്‍ തി​ള​ക്ക​മാ​ര്‍ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ്ര​തി​ഭ​ക​ള്‍ക്കു​ള്ള ഉ​പ​ഹാ​ര​വി​ത​ര​ണം എ.​ഇ.​ഒ ര​മേ​ശ​ന്‍ പു​ന്ന​ത്തി​രി​യ​ന്‍ നി​ര്‍വ​ഹി​ച്ചു. ചെ​റു​വ​ത്തൂ​ര്‍ ഉ​പ​ജി​ല്ല നൂ​ണ്‍മീ​ല്‍ ഓ​ഫി​സ​ര്‍ പി. ​ജ​യ​പ്ര​കാ​ശ് മു​ഖ്യാ​തി​ഥി​യാ​യി. ക​യ്യൂ​ര്‍ ചീ​മേ​നി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്​ എം. ​ശാ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. ന​വീ​ന്‍ കു​മാ​ര്‍, പി. ​ഗോ​പാ​ല​ന്‍, പി. ​ബാ​ല​ച​ന്ദ്ര​ന്‍, സി. ​ഷീ​ബ, പ്ര​മോ​ദ് ആ​ല​പ്പ​ട​മ്പ​ൻ, വി​ജ​യ​ൻ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക പി.​ടി. ഉ​ഷ സ്വാ​ഗ​ത​വും സീ​നി​യ​ര്‍ അ​സി. ടി.​വി. രാ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...