ഡോ. ഷഹനയുടെ മരണം; റുവൈസിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം

കൊച്ചി: ഡോ. ഷഹനയുടെ മരണത്തില്‍ പ്രതി ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം നല്‍കി. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. റുവൈസിന്റെ പാസ്‌പോര്‍ട്ട് പൊലീസില്‍ നല്‍കണം. തുടര്‍ന്നുള്ള കസ്റ്റഡി അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്റെതാണ് ഉത്തരവ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. റഗുലര്‍ വിദ്യാര്‍ത്ഥിയായ റുവൈസിന്റെ പഠനം നഷ്ടപ്പെടാതിരിക്കാന്‍ ജാമ്യം നല്‍കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ഷഹനയുടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ അറിയാമായിരുന്നിട്ടും റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയെ ബ്ലോക് ചെയ്തുവെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു.

Read more- കോളെജ് ഗ്രൂപ്പിൽ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണിപ്പെടുത്തി എബിവിപി പ്രവർത്തകൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...