മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ

കൊച്ചി: മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ. രാഷ്ട്രീയ പരാമര്‍ശങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും സർക്കാർ വ്യക്തമാക്കി. പെന്‍ഷന്‍ നല്‍കാന്‍ ഇപ്പോൾ സാമ്പത്തിക പരിമിതിയുണ്ടെന്നും ഒരാള്‍ക്ക് മാത്രമായി പെന്‍ഷന്‍ നല്‍കാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിശദീകരണ കുറിപ്പ് നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് ചോദ്യങ്ങളാണ് സർക്കാരിനോട് ഹൈക്കോടതി ഉന്നയിച്ചു. മറിയക്കുട്ടി എങ്ങനെ അതിജീവിക്കുമെന്നും പെന്‍ഷന്‍ എന്ന് നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നുമാണ് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞത്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും. ഉച്ചതിരിഞ്ഞ് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ വിശദീകരണക്കുറിപ്പ് നൽകും.

പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഇടുക്കി സ്വദേശി മറിയക്കുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. അഞ്ച് മാസത്തെ പെൻഷൻ മുടങ്ങിയെന്നാണ് ഹർജിയിലെ ആരോപണം. പെന്‍ഷന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടുണ്ടെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ടെന്നും മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതുവരെ പിരിച്ച തുക പെന്‍ഷന്‍ നല്‍കാന്‍ മതിയായതാണ്. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണമെന്നും ഭാവിയില്‍ പെന്‍ഷന്‍ കുടിശ്ശിക വരുത്തരുതെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Read more- രാഹുലിന്റെ ‘പോക്കറ്റടിക്കാരൻ’ പരാമർശം; നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...