മോട്ടിവേഷൻ സ്പീക്കർക്കെതിരെ ഗാർഹിക പീഡന പരാതി

ഡൽഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷൻ സ്പീക്കറുമായ വിവേക് ബിന്ദ്രക്കെതിരെ ഗാർഹിക പീഡനത്തിന് പരാതി. വിവേക് ബിന്ദ്രയുടെ ഭാര്യ യാനികയെ ഉപദ്രവിച്ചതിനാണ് പരാതി. സഹോദരിയെ ​ക്രൂരമായി മർദിച്ചു എന്ന് കാണിച്ച് നോയ്ഡ് സെക്റ്റർ 126 പൊലീസ് സ്റ്റേഷനിൽ യാനികയുടെ സഹോദരൻ പരാതി നൽകുകയായിരുന്നു.

ബാഡ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒ ആണ് ബിന്ദ്ര. ഇയാൾക്ക് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷങ്ങളുടെ ഫോളോവേഴ്സ് ഉണ്ട്. യൂട്യൂബർ സന്ദീപ് മഹേശ്വരി വിഡിയോ ചെയ്തപ്പോഴാണ് സംഭവം വിവാദമായത്.

ഡിസംബർ ആറിനാണ് യാനികയും ബിന്ദ്രയും തമ്മിൽ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യാനികയെ മുറിയിലേക്ക് കൊണ്ടുപോയി ബിന്ദ്ര ഉപദ്രവിക്കുകയായിരുന്നു. അവരുടെ മുടി വലിച്ചിഴക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. യാനികയുടെ മൊബൈൽ ഫോൺ ബിന്ദ്ര നശിപ്പിച്ചു.

ഡിസംബർ ഏഴിന് ദമ്പതികൾ താമസിച്ചിരുന്ന സൂപ്പർനോവ വെസ്റ്റ് റെസിഡൻസിയിൽ വെച്ചാണ് മർദനം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ബിന്ദ്രയും അമ്മ പ്രഭയും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടയിൽ കയറാൻ ശ്രമിച്ച യാനികയെ ബിന്ദ്ര ശാരീരികമായി മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. യാനികയുടെ ഇടതുഭാഗത്ത് മർദനത്തിൽ പരിക്കേറ്റിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Read more- യു.​എ.​ഇ​യി​ൽ​ നി​ന്ന് മെ​ഡി​ക്ക​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ ഗസ്സയിലേക്ക്​

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പീഡന ശ്രമം ചെറുത്തു; ആറു വയസുകാരന് ദാരുണാന്ത്യം. പ്രതി അറസ്റ്റിൽ.

തൃശ്ശൂര്‍: മാളയില്‍ പീഡന ശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന...

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: ഡ്രൈവർക്കു ജീവപര്യന്തം തടവ്.

കോവിഡ് ബാധിതയായ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവർ നൗഫലിന് ജീവപര്യന്തം...

സ്ത്രീസമത്വം, യുവാക്കളുടെ അഭിരുചി; രണ്ടും തിരിച്ചറിയാൻ സി പി എമ്മിനാവണം: എം എ ബേബി

സി പി ഐ എമ്മിനുള്ളിൽ ആന്തരിക സമരങ്ങൾ വേണ്ടി വരുന്നെന്ന് സി...