പേടിഎം പിരിച്ചുവിട്ടത് 1000ലേറെ തൊഴിലാളികളെ

ഫിൻടെക് സ്ഥാപനമായ പേടിഎം രാജ്യവ്യാപകമായി ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്‍റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്‍റെയും ഭാഗമായാണ് പേടിഎമ്മിന്‍റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് പിരിച്ചുവിടൽ നടത്തിയത്. വിവിധ യൂണിറ്റുകളിലായി മാസങ്ങൾക്ക് മുമ്പേ പിരിച്ചുവിടൽ ആരംഭിച്ചതായി ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പേടിഎമ്മിന്‍റെ ആകെ തൊഴിലാളികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. ഇന്ത്യൻ പുതുതലമുറ ഫിൻടെക് കമ്പനികളിലെ ഈ വർഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണ് പേടിഎമ്മിൽ നടന്നത്. ഫണ്ടിങ് കുറഞ്ഞതോടെ പുതുതലമുറ കമ്പനികൾ സമ്മർദം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യ മൂന്ന് പാദവാർഷികങ്ങളിലായി ആകെ 28,000ത്തോളം ജീവനക്കാരെ പുതുതലമുറ കമ്പനികൾ പിരിച്ചുവിട്ടുവെന്നാണ് ലോഗ്ഹൗസ് കൺസൾട്ടിങ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. 2022ൽ 20,000ലേറെ തൊഴിലാളികളെയും 2021ൽ 40480 തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു.‌

പേടിഎമ്മിന്‍റെ വായ്പാമേഖലയിലെ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരിൽ കൂടുതലുമെന്നാണ് റിപ്പോർട്ട്. വായ്പാധിഷ്ടിതമായ ചില സേവനങ്ങൾക്കും ‘ബൈ നൗ പേ ലേറ്റർ’ പോലെയുള്ള ഓഫറുകൾക്കും ആർ.ബി.ഐ നിയന്ത്രണം കൊണ്ടുവന്ന പശ്ചാത്തലത്തിലാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

എ ഐ സി സി സമ്മേളനം സബർമതി തീരത്തു ആരംഭിച്ചു.

84ാം എ ഐ സി സി സമ്മേളനത്തിനു ഇന്ന് ഗുജറാത്തിൽ തുടക്കമായി....

പാളയം മാർക്കറ്റ് പുനരധിവാസകേന്ദ്രത്തിന് സമീപം മാലിന്യ കൂമ്പാരം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട...

“എം എ ബേബി ആരെന്നറിയില്ല. ഞാൻ ഗൂഗിൾ ചെയ്തു കണ്ടെത്താം”. പരിഹാസവുമായി മുൻ ത്രിപുര മുഖ്യമന്ത്രി.

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എം...

സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയും വിട്ടുവീഴ്ച ചെയ്യാനാവില്ല: വി ശിവൻകുട്ടി

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമരം രമ്യതയിൽ അവസാനിപ്പിക്കാനും...