ഭുപനേശ്വർ: കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് മകൻ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു… ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് സംഭവം. സരസപാസി ഗ്രാമത്തി താമസിച്ച് വരുന്ന ഇളയ മകന്റെ കൃഷിയിടത്തിൽ നിന്ന് പറിച്ച പച്ചക്കറി കഴിച്ചതാണ് മകനെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ പ്രതി സ്ത്രീയെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെയും ഇയാൾ ഭീഷണിമുഴക്കിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും സ്ത്രീയെ ചികിത്സക്കായി പ്രദേശത്തെ സ്വകാര്യ ഹെൽത് സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ പ്രതിയായ മകനെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
Read More:- രക്ഷാപ്രവർത്തനം ആക്രമണത്തിന്റെ കോഡല്ല: കെ രാജൻ