കോട്ടപ്പുറം – മാമ്മലശേരി റോഡ് സ‍ഞ്ചാരയോഗ്യമല്ലാതായി

പിറവം∙ പാമ്പാക്കുട– രാമമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാമ്മലശേരി– കോട്ടപ്പുറം റോഡ് സ‍ഞ്ചാരയോഗ്യമല്ലാതായി. വർഷങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതിനാൽ 2 അടിയോളം ആഴമുള്ള കുഴിയാണു റോഡിൽ പലയിടത്തും. മാമ്മലശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയുടെ സമീപത്തു നിന്നു ആരംഭിച്ചു രാമമംഗലം പാമ്പാക്കുട റോഡിൽ കോട്ടപ്പുറത്തേക്കു ചേരുന്നതാണു 7 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ്. ഉന്നത നിലവാരത്തിൽ പൂർത്തിയാക്കിയ പാമ്പാക്കുട– കിഴുമുറി റോഡിലേക്കു ബന്ധിക്കുന്നതിനാൽ ഏറെ വാഹനത്തിരക്കു ഉണ്ട്.
മൂവാറ്റുപുഴ പിറവം റൂട്ടിൽ സ്വകാര്യ ബസ് ഉൾപ്പെടെ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നു. വാഹന സൗകര്യങ്ങൾ പരിമിതമായ പടമറ്റം, അന്ത്യാലുങ്കൽപടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉള്ളവർക്ക് ഏറെ പ്രയോജനകരമായ സർവീസാണിത്. യാത്രാദുരിതം പരിഹരിക്കുന്നതിനു റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.

Read More:- രാംനാഥ് കോവിന്ദ് ശിവഗിരിയിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...