മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുന്നു; വി.ഡി. സതീശൻ

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനകീയ സമരത്തെ അടിച്ചൊതുക്കാൻ നേതൃത്വം നൽകിയ പൊലീസുകാർക്ക് ഗുഡ്സ് സർട്ടിഫിക്കറ്റ് നൽകി മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുകയാണെന്ന് വി.ഡി. സതീശൻ. കോടിക്കണക്കിന് രൂപയുടെ കള്ളപിരിവ് നടത്തി, ജനങ്ങളുടെ നികുതി പണം അപഹരിച്ച് നടത്തിയ ആഭാസമാണ് നവകേരള സദസെന്ന് കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. നാല് മാസം മുൻപ് വാങ്ങി​വെച്ച ​അപേക്ഷകർ സെക്രട്ടേറിയറ്റിൽ കെട്ടികിടക്കുകയാണ്. ഇതൊരു ഗുണ്ടാനാടാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അയോധ്യ വിഷയത്തെ സി.പി.എം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഇതുതന്നെയാണ് ബി​.ജെ.പിയും ശ്രമിക്കുന്നു. ഇത് ഫലസ്തീൻ വിഷയം, ഏകികൃത സിവിൽകോഡ് ഉൾപ്പെടെയുള്ളവയിൽ സി.പി.എം ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിച്ചു. അയോധ്യ വിഷയത്തിൽ മുസ്‍ലീം ലീഗ് നിലപാട് വ്യക്തമാണല്ലോ, സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാകരുതെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ലീഗ് ചെയ്തതത്. അതാണ് വേണ്ടത്.

സി.പി.എമ്മിന് കേരളത്തിലെ രാഷ്ട്രീയം മാത്രം നോക്കിയാൽ മതി. അവർക്ക്, എ​ല്ലാത്തിനും വോട്ട് ​ബാങ്ക് രാഷ്ട്രീയമാണുള്ളത്. കോൺഗ്രസ് എല്ലാ മതവിഭാഗങ്ങളുടെയും പാർട്ടിയാണ്. എല്ലാ വശങ്ങളും നോക്കിയാണ് കോൺഗ്രസ് തീരുമാനം കൈക്കൊള്ളുക. ഇപ്പോൾ, അയോധ്യയി​ലേക്ക് കോൺഗ്രസ് പാർട്ടിയെ ക്ഷണിച്ചിട്ടില്ല. എന്നാൽ, ചില നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. അവർ അക്കാര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ഉചിതമായ തീരുമാ​നമെടുക്കാൻ പാർട്ടിക്ക് കഴിയും. മതേതര നിലപാടാണ് കോൺഗ്രസിനുള്ളത്. കർണാടകത്തിൽ കോൺഗ്രസ് സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ നോക്കൂ, അത്, മൃദു ഹിന്ദുത്വ സമീപനമാണോ, ശരിയായ മതേതര നിലപാട​ല്ലെയെന്നും സതീശൻ ചോദിച്ചു.vd-satheesan

Read more- സി​എം​ആ​ർ​എ​ല്ലി​ന് നോ​ട്ടീ​സ​യ​ച്ച് കേ​ന്ദ്രം; പിണറായിക്കും, ചെന്നിത്തലക്കും, കുഞ്ഞാലിക്കുട്ടിക്കും എതിരെ നടപടി തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...