പുതുവത്സര ആശംസകള്‍ നേര്‍ന്ന് വി.ഡി. സതീശൻ.

തിരുവനന്തപുരം: പുതുവത്സര ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പുതുവര്‍ഷത്തില്‍ കരുത്തും ആത്മവിശ്വാസവും പിന്‍ബലവുമാകണം. അന്ധകാരം നിറഞ്ഞ അന്തരീക്ഷത്തില്‍ അറിവിന്റേയും സ്‌നേഹത്തിന്റേയും വെളിച്ചം കടന്നു വരണം. നമുക്ക് മുന്‍പേ നടന്നു പോയവര്‍ പ്രകാശ ഗോപുരമായി മുന്നില്‍ നില്‍ക്കുന്നുണ്ട്. ആ വെളിച്ചത്തില്‍ നമുക്ക് അന്ധകാരത്തെ മറികടക്കാം.

പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് എല്ലാവരും പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. സാഹോദര്യത്തോടെയും സ്‌നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും ഏത് പ്രതിസന്ധിയേയും അതിജീവിക്കാമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാം. എല്ലാവര്‍ക്കും ഒന്നിച്ച് പോകാന്‍ കഴിയുന്ന ഒരു നല്ല കാലമായിരിക്കും 2024 എന്ന് പ്രത്യാശിക്കുന്നതായും എല്ലാവര്‍ക്കും പുതുവത്സരാശംസകൾ നേരുന്നതായും വി.ഡി. സതീശൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പാളയം മാർക്കറ്റ് പുനരധിവാസകേന്ദ്രത്തിന് സമീപം മാലിന്യ കൂമ്പാരം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട...

“എം എ ബേബി ആരെന്നറിയില്ല. ഞാൻ ഗൂഗിൾ ചെയ്തു കണ്ടെത്താം”. പരിഹാസവുമായി മുൻ ത്രിപുര മുഖ്യമന്ത്രി.

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എം...

സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയും വിട്ടുവീഴ്ച ചെയ്യാനാവില്ല: വി ശിവൻകുട്ടി

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമരം രമ്യതയിൽ അവസാനിപ്പിക്കാനും...

തമിഴ്നാട് ഗവർണർക്ക് തിരിച്ചടി: ഗവർണറുടെ അധികാരപരിധികൾ ഓർമിപ്പിച്ചു സുപ്രീം കോടതിയുടെ സുപ്രധാന വിധി.

സുപ്രീം കോടതിയുടെ സുപ്രധാന വിധിയിൽ തമിഴ്നാട് ഗവർണർ എൻ ആർ രവിക്ക്...