ദുരിതാശ്വാസ നിധി: മൂന്നര കോടി രൂപ 1634 പേര്‍ക്ക്

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികില്‍സാ ധനസഹായമായി 3,52,00,500 രൂപ പൊന്നാനി മണ്ഡലത്തില്‍ 
അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീര്‍പ്പു കല്‍പ്പിച്ച് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നല്‍കിയത്.

2021 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്. 1787 അപേക്ഷകളാണ് ഓണ്‍ലൈനായി എം.എല്‍.എ ഓഫീസില്‍ നിന്ന് ഇതുവരെ സമര്‍പ്പിച്ചിട്ടുളളത്. ഇതില്‍ 153 അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള നടപടി ക്രമങ്ങളിലാണ്. ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയര്‍ത്തുമെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് നന്ദകുമാര്‍ പറഞ്ഞു. 

327 അപേക്ഷകളിലായി ആലംകോട് വില്ലേജില്‍ 79,03,000 രൂപയും 194 അപേക്ഷകളിലായി നന്നംമുക്ക് വില്ലേജില്‍ 47,02,000 രൂപയും
289 അപേക്ഷകളിലായി പെരുമ്പടപ്പ് വില്ലേജില്‍ 74,05,000 രൂപയും 170 അപേക്ഷകളിലായി വെളിയംകോട് വില്ലേജില്‍ 29,01,000 രൂപയും
186 അപേക്ഷകളിലായി മാറഞ്ചേരി വില്ലേജില്‍ 38,09,000 രൂപയും 213 അപേക്ഷകളിലായി ഈഴുവത്തിരുത്തി
വില്ലേജില്‍ 38,86,000 രൂപയും 255 അപേക്ഷകളിലായി പൊന്നാനി നഗരം വില്ലേജില്‍ 45,94,500 രൂപയുമാണ്
പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതെന്നും നന്ദകുമാര്‍ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...