വൈ.എസ് ശർമിള കോൺഗ്രസിലേക്ക്

ഹൈദരാബാദ്: വൈ.എസ് ശർമിള കോൺഗ്രസിലേക്ക് … വൈഎസ്ആർ തെലുഗു ദേശം പാർട്ടി സ്ഥാപക ആണ് വൈ.എസ് ശർമിള.. വ്യാഴാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിക്കും. സഹോദരനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ് ജഗൻമോഹൻ റെഡ്ഡിക്ക് എതിരെ സുപ്രധാന ചുമതലകൾ ആന്ധ്രാപ്രദേശിൽ ഏറ്റെടുത്തേക്കും.
പാർട്ടിയുടെ സ്ഥാപകയും അധ്യക്ഷയും കൂടിയാണ് ശർമിള.തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) ആധിപത്യം അവസാനിപ്പിച്ച് തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി തൂത്തുവാരി ദിവസങ്ങൾക്ക് ശേഷമാണ് സംഭവവികാസം.അതിനിടെ, ഇന്ന് രാവിലെ 11 മണിക്ക് എല്ലാ പാർട്ടി നേതാക്കളുമായും ശർമിള യോഗം വിളിച്ചിട്ടുണ്ട്. അതിൽ പാർട്ടി ലയനവും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തേക്കും.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വോട്ടുകള്‍ വിഭജിച്ചുപോകുമെന്ന കാരണത്താല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവര്‍ വിസമ്മതിച്ചിരുന്നു.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് ഞാൻ കോൺഗ്രസ് പാർട്ടിക്ക് പിന്തുണ നൽകുന്നതെന്ന് ശര്‍മിള നേരത്തെ പറഞ്ഞിരുന്നു. ”9 വർഷത്തെ ഭരണത്തിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും കെസിആർ പാലിച്ചിട്ടില്ല.അതുകൊണ്ടാണ് കെസിആർ അധികാരത്തിൽ വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നത്.വൈഎസ്ആറിന്റെ മകൾ എന്ന നിലയിൽ ഞാൻ കോൺഗ്രസിന്‍റെ സാധ്യതയെ ഞാന്‍ പിന്തുണക്കുന്നു. ”എന്നും ശര്‍മിള പറഞ്ഞു..

Read More:- ബിഷപ്പുമാരെ അപമാനിക്കുന്ന പ്രസ്താവന സജി ചെറിയാൻ മാപ്പ് പറയണമെന്ന് മോൻസ് ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...