തൃശൂർ പൂരത്തിൽ ചെരുപ്പിന് വിലക്ക്

തൃശൂർ: തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വംബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി കെ.നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. തെക്കേഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും പ്ലാസ്റ്റിക് അടക്കമുള്ളവ മാലിന്യങ്ങൾ കിടക്കുന്നുവെന്നുമുള്ള മാധ്യമവാർത്തയിൽ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. ഈ രണ്ടു കേസുകൾ പരിഗണിച്ചാണ് ഹൈകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

Read More:- മൂന്നാറിൽ 11-കാരിയെ പീഡിപ്പിച്ച സംഭവം പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലാലേട്ടന് ക്ലാഷ് വെച്ചുകൊണ്ട് ആക്ഷൻ ഹീറോ സാക്ഷാൽ ജയൻ: ശരപഞ്ജരം റീ റിലീസ് ഏപ്രിൽ 25ന്

മലയാളികളുടെ എക്കാലത്തെയും ആക്ഷൻ ഹീറോ ജയൻ പ്രധാന വേഷത്തിൽ എത്തി ബോക്സ്...

15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച് വെള്ളിത്തിരയിൽ. ‘തുടരും’ ഏപ്രിൽ ഇരുപത്തി അഞ്ചിന്

മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ...

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന.

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന. കരിമ്പുഴ വന്യജീവി...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് വീണ്ടും നിരാശ.

നടിയെ ആക്രമിച്ച കേസ് പുരോഗമിക്കവേ എട്ടാം പ്രതിയായ ദിലീപിന് വീണ്ടും തിരിച്ചടി....