മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കും

ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസ് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മദ്രസകളില്‍ മാര്‍ച്ച് മുതല്‍ അവതരിപ്പിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥ മദ്രസയിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്‍ പ്രതിനിധീകരിക്കുന്ന മൂല്യങ്ങള്‍ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണ്.

ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ പേരില്‍ ആരംഭിക്കുന്ന ആധുനിക മദ്രസകളിലാണ് എന്‍സിഇആര്‍ടി സിലബസ് പഠിപ്പിക്കുക. ഉത്തരാഖണ്ഡില്‍ വഖഫ് ബോര്‍ഡിന് 117 മദ്രസകളുണ്ട്. ബാക്കിയുള്ള 415 മദ്രസകള്‍ മദ്രസ ബോര്‍ഡിന് കീഴിലാണ് വരുന്നത്.#madrasa

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...