തൃശൂര്‍ : ഉത്സവത്തിനിടെ ആനപ്രേമികള്‍ തമ്മില്‍ അടിപിടി. തൃശൂരില്‍ ഉത്സവത്തിനിടെ ആനയെ നിര്‍ത്തുന്നത് സംബന്ധിച്ചാണ് ആനപ്രേമികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ചിറയ്ക്കല്‍ കാളിദാസന്‍ തുടങ്ങിയ ആനകള്‍ ഉത്സവത്തിനുണ്ടായിരുന്നു.
ആനകളെ എവിടെ നിര്‍ത്തണം എന്നതിനെ സംബന്ധിച്ചാണ് കൂട്ടത്തല്ല് ഉണ്ടായത്. അടിപിടി മണിക്കൂറുകളോളം നീണ്ടു. പൊലീസ് എത്തി ലാത്തി വീശിയ ശേഷമാണ് സംഘര്‍ഷം അവസാനിച്ചത്.
ചിറയ്ക്കല്‍ കാളിദാസന്‍, തൃക്കടവൂര്‍ ശിവരാജ് എന്നി ആനകളെ നിര്‍ത്തുന്നത് സംബന്ധിച്ചാണ് തര്‍ക്കം ഉണ്ടായത്. ശിവരാജിനെ മാറ്റി കാളിദാസിനെ നിര്‍ത്തണമെന്ന് പറഞ്ഞാണ് വാക്കേറ്റം ഉണ്ടായത്. ബാരിക്കേഡുകള്‍ കടന്ന് ആനയുടെ ചുവട്ടിലെത്തിയാണ് വാക്കേറ്റം ഉണ്ടായത്. പിന്നാലെ പൊലീസ് ഇടപെട്ട് ലാത്തി വീശിയാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത്.#thrissur