സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്തിരുത്തി സാഹിത്യ അക്കാദമിയെ സി.പി.എം രാഷ്ട്രീയ വത്ക്കരിക്കുന്നു; വി.ഡി സതീശൻ

തൃശൂര്‍: സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്തിരുത്തി സാഹിത്യ അക്കാദമിയെ സി.പി.എം രാഷ്ട്രീയ വത്ക്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ സാഹിത്യ അക്കാദമിക്കെതിരെ ഉന്നയിച്ചിരിക്കുന്ന പരാതി സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. എല്ലാവരും ബഹുമാനിക്കുന്ന സച്ചിദാനന്ദനാണ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത്.

അദ്ദേഹമല്ല പ്രശ്‌നം. അക്കാദമിയെ സി.പി.എം രാഷ്ട്രീയവൽകരിച്ച് പാര്‍ട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്ത് ഇരുത്തി വേറെ ചില ആളുകള്‍ അക്കാദമിയെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ആ രാഷ്ട്രീയവത്ക്കരണത്തിന്റെ അനന്തരഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിഷയം. ഇത് സര്‍ക്കാര്‍ തന്നെ പരിഹരിക്കണം. സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളെ സ്വതന്ത്രമായി വിടണം. സര്‍ക്കാരും സി.പി.എമ്മും എല്ലായിടത്തും കൈകടത്തുന്ന ഡീപ്പ് സ്റ്റേറ്റായി മാറിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.#vd-satheesan

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബിജെപിയിൽ മാറ്റങ്ങളുടെ കാലം: ടീം രാജീവ് ചന്ദ്രശേഖർ ഓൺ ഡ്യുട്ടി

ബിജെപിയിൽ ഇത് റീ എഡിറ്റിന്റെ കാലമാണ്. രാജീവ്‌ ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി...

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി; പ്രശാന്ത് ശിവൻ ഉൾപ്പടെ ബിജെപി നേതാക്കൾക്കെതിരെ കേസ്.

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ...

ഇയാൾ മദ്യപാനിയും ഇസ്ലാം വിരോധിയും. വിജയ്‌ക്കെതിരെ അഖിലേന്ത്യാ മുസ്ലിം ജമാഅത് ഫത്വ.

തമിഴക വെട്രി കഴകം സ്ഥാപകനും തമിഴ് നടനുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പോടുവിച്ച്...

ആ നടൻ ഷൈൻ ടോം ചാക്കോ; വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. ഫിലിം ചേംബറിനും ഐസിസി ക്കും പരാതി നൽകി.

സിനിമ നടിയായ വിൻസി അലോഷ്യസ് തൻ ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ...