കടപ്ര-വീയപുരം ലിങ്ക് ഹൈവേ നവീകരണം വൈകുന്നു

തി​രു​വ​ല്ല: അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലെ പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗ​മാ​യ ക​ട​പ്ര-​വീ​യ​പു​രം ലി​ങ്ക് ഹൈ​വേ​യു​ടെ ന​വീ​ക​ര​ണം വൈ​കു​ന്ന​ത് യാ​ത്രാ​ദുരിതത്തി​ന് ഇ​ട​യാ​ക്കു​ന്നു. പ​ത്ത​നം​തി​ട്ട-​ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് ക​ട​പ്ര, നി​ര​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. 20 വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച റോ​ഡി​ൽ ഇ​തു​വ​രെ നാ​മ​മാ​ത്ര അ​റ്റ​കു​റ്റ​പ്പ​ണി മാ​ത്ര​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്താ​ണ് ദു​രി​തം ഇ​ര​ട്ടി​യാ​വു​ന്ന​ത്. റോ​ഡി​ന്‍റെ മി​ക്ക​ഭാ​ഗ​വും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. വെ​ള്ള​പ്പൊ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്താ​റു​ണ്ട്.

റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ക്കാ​ൻ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്ത് ക​ല്ല് സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ മൂ​ന്നു​വ​ർ​ഷം മു​മ്പ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബിജെപിയിൽ മാറ്റങ്ങളുടെ കാലം: ടീം രാജീവ് ചന്ദ്രശേഖർ ഓൺ ഡ്യുട്ടി

ബിജെപിയിൽ ഇത് റീ എഡിറ്റിന്റെ കാലമാണ്. രാജീവ്‌ ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി...

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി; പ്രശാന്ത് ശിവൻ ഉൾപ്പടെ ബിജെപി നേതാക്കൾക്കെതിരെ കേസ്.

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ...

ഇയാൾ മദ്യപാനിയും ഇസ്ലാം വിരോധിയും. വിജയ്‌ക്കെതിരെ അഖിലേന്ത്യാ മുസ്ലിം ജമാഅത് ഫത്വ.

തമിഴക വെട്രി കഴകം സ്ഥാപകനും തമിഴ് നടനുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പോടുവിച്ച്...

ആ നടൻ ഷൈൻ ടോം ചാക്കോ; വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. ഫിലിം ചേംബറിനും ഐസിസി ക്കും പരാതി നൽകി.

സിനിമ നടിയായ വിൻസി അലോഷ്യസ് തൻ ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ...