ഡൽഹി : ഏക സിവില്‍ കോഡ് ഏകീകൃത സിവിൽ കോഡ് ബിൽ ചർച്ച ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് നിയമസഭ ഇന്ന്. ചര്‍ച്ചയ്ക്കു ശേഷം ഇന്ന് തന്നെ ബില്‍ പാസാക്കും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്താണ് ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്നത്. യുസിസി കരട് തയാറാക്കുന്നതിനായി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ട് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകി. ബിൽ പസാകുന്നതോടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. തെരഞ്ഞെടുപ്പിന് മുൻപ് 3 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ആണ് ബിജെപി നീക്കം. ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് കൂടുതൽ സംസ്ഥാനങ്ങളിൽ മാതൃകയാക്കാനുള്ള നിര്‍ദേശമാണ് ബിജെപി നേതൃത്വം നല്‍കിയിരിക്കുന്നത്.
ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഉത്തരാഖണ്ഡിനെ മാതൃകയാക്കി ഏക സിവില്‍ കോഡ് ബില്‍ പാസാക്കാനാണ് നിര്‍ദേശം.ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ സംസ്ഥാനങ്ങളിൽ നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം, പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്ല് ഇന്ന് ലോക്സഭയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ് ബില്ല് അവതരിപ്പിക്കും. മത്സര പരീക്ഷ ക്രമക്കേടില്‍ പത്തുവര്‍ഷം വരെ തടവും ഒരു കോടിവരെ പിഴയും ലഭിക്കാവുന്നതടക്കമുള്ള നിയമങ്ങളടങ്ങിയ ബില്ലാണ് അവതരിപ്പിക്കുന്നത്.