ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് വിഡി സതീശൻ

കൊച്ചി: കെ-ഫോൺ ഹർജിയിൽ ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തങ്ങളുടെ കർത്തവ്യം നിർവഹിക്കാൻ ലോകായുക്ത പ്രാപ്തരല്ലെന്ന പരാമർശമാണു പിൻവലിച്ചത്. കെ-ഫോണിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഫെബ്രുവരി 29ന് പരിഗണിക്കാൻ മാറ്റി.

കേസിൽ ഇന്നു വിശദമായ വാദം നടന്നിട്ടില്ല. ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിക്കാമെന്ന കാര്യം സത്യവാങ്മൂലത്തിലൂടെയാണ് വി.ഡി സതീശൻ ഹൈക്കോടതിയെ അറിയിച്ചത്. കോടതിയുടെ നിർദേശം മാനിച്ച് പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇക്കാര്യം കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ലോകായുക്തയ്‌ക്കെതിരായ പ്രസ്താവനയെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ലോകായുക്തയിൽ ഹരജി നൽകുന്നവരുടെ എണ്ണത്തിലും ഹരജികൾ തീർപ്പാക്കുന്നതിന്റെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.#lokayukta

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...