സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ചു; ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ത​ട​വ്

ത​ല​ശ്ശേ​രി: സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ആ​ർ.​എ​സ്.​എ​സ്, ബി.​ജെ.​പി​ക്കാ​രാ​യ ഏ​ഴ് പ്ര​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും. ഒ​ന്നാം പ്ര​തി ധർമ​ടം പ​രീ​ക്ക​ട​വി​ലെ അ​നീ​ഷി​നെ (44) വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഏ​ഴ് വ​ർ​ഷ​വും എ​ട്ട് മാ​സ​വും ത​ട​വി​നും 42,500 രൂ​പ പി​ഴ​യ​ട​ക്കാ​നും കോ​ട​തി ശിക്ഷി​ച്ചു.

നാ​ലാം പ്ര​തി ധ​ർ​മ​ടം ക​ട​വ​ത്ത് വ​യ​ൽ ര​ജീ​ഷി​നെ (39) വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ആ​റ് വ​ർ​ഷ​വും ഏ​ഴ് മാ​സ​വും ക​ഠി​ന ത​ട​വി​നും 42,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണം. മൂ​ന്നാം പ്ര​തി ധ​ർ​മ​ടം യു.​എ​സ്.​കെ റോ​ഡി​ലെ മേ​ക്കി​ലേ​രി വീ​ട്ടി​ൽ ധ​നേ​ഷി​നെ (43) ഒ​രു വ​ർ​ഷ​വും എ​ട്ട് മാ​സ​വും ത​ട​വി​നും 2,500 രൂ​പ പി​ഴ​യ​ട​ക്കാ​നും ര​ണ്ടാം പ്ര​തി ധ​ർ​മ​ടം പ​രീ​ക്ക​ട​വ് ഒ​ഴു​ക്ക​ൽ മീ​ത്ത​ൽ ഹൗ​സി​ൽ ഷ​ജി​ൽ കു​മാ​ർ (36), അ​ഞ്ചാം പ്ര​തി ധ​ർ​മ​ടം സ്വാ​മി​ക്കു​ന്ന് സ്വ​ദേ​ശി വി. ​ശ്രീ​ജി​ത്ത്‌ (34), ഏ​ഴാം പ്ര​തി സ്വാ​മി​ക്കു​ന്നി​ലെ കെ.​എം. വി​നീ​ഷ് (36) എ​ന്നി​വ​രെ ഏ​ഴ് മാ​സം വീ​തം ത​ട​വി​നും 2,000 രൂ​പ വീ​തം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.

ആ​റാം പ്ര​തി സ്വാ​മി​ക്കു​ന്നി​ലെ പ​നോ​ളി ഹൗ​സി​ൽ സു​ജി​ത്ത് പ​നോ​ളി (44) യെ ​ഒ​രു വ​ർ​ഷ​വും എ​ട്ട് മാ​സ​വും 2,500 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. തല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ അ​സി​സ്റ്റ​ന്റ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ആ​ർ. കെ. ​ര​മ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2013 ഫെ​ബ്രു​വ​രി 21 ന് ​രാ​ത്രി ഒ​മ്പ​ത​ര​ക്ക് ധ​ർ​മ​ടം യു.​എ​സ്.​കെ റോ​ഡി​ൽ വെ​ച്ചാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം.

പ​രാ​തി​ക്കാ​ര​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പ്ര​തി​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​രാ​തി​ക്കാ​ര​ന്റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ ഷ​ജ്മീ​റി​നെ ഇ​രു​മ്പ് വ​ടി​കൊ​ണ്ടും വാ​ളു​കൊ​ണ്ടും ആ​ക്ര​മി​ച്ച് ത​ല​ക്കും കൈ​ക്കും പ​രി​ക്കേ​ൽ​പ്പി​ച്ചു​വെന്നുമാണ് കേ​സ്. എ​ട്ട് പ്ര​തി​ക​ളു​ള്ള കേ​സി​ൽ ഏ​ഴ് പ്ര​തി​ക​ളെ​യാ​ണ് ശി​ക്ഷി​ച്ച​ത്. എ​ട്ടാം പ്ര​തി ഹാ​ജ​രാ​യി​ല്ല. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി. ​പ്ര​കാ​ശ​ൻ ഹാ​ജ​രാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...