പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ രൂ​ക്ഷ​മാ​യ ശുദ്ധജല​ക്ഷാ​മം

പ​ര​വൂ​ർ: പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്റെ വിവിധ ഭാ​ഗ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ശു​ദ്ധ​ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​അ​തോ​റി​റ്റി​യു​ടെ പൈ​പ്പി​ലൂ​ടെ വെ​ള്ളം ല​ഭി​ച്ചി​ട്ട്​ ര​ണ്ടു​മാ​സ​ത്തി​ല​ധി​ക​മാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പു​ത്ത​ൻ​കു​ള​ത്തെ സം​ഭ​ര​ണി​യി​ൽ​നി​ന്ന്​ ജ​ല​വി​ത​ര​ണ​വ​കു​പ്പി​ന്റെ പ​മ്പി​ങ് നി​ല​ച്ച​തോ​ടെ​യാ​ണ്​ പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. ച​ക്കു​വി​ള, ഹ​രി​ജ​ൻ​ബാ​ങ്ക്, പ​ണ്ടാ​ര​വി​ള, ക​ല​യ്‌​ക്കോ​ട്, ഇ​ട​യാ​ടി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ ആ​ളു​ക​ളാ​ണ് ക​ഷ്‌​ട​പ്പെ​ടു​ന്ന​ത്. ച​ക്കു​വി​ള, പ​ണ്ടാ​ര​വി​ള അം​ഗ​ൻ​വാ​ടി​ക​ളി​ലെ കു​രു​ന്നു​ക​ൾ​ക്ക് ജീ​വ​ന​ക്കാ​ർ ത​ല​ച്ചു​മ​ടാ​യാ​ണ് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. സ്കൂ‌​ളു​ക​ളി​ലെ സ്ഥി​തി​യും ദ​യ​നീ​യ​മാ​ണ്. ജ​പ്പാ​ൻ കു​ടി​വെ​ള്ള​പ​ദ്ധ​തി​വ​ഴി പു​ന​ലൂ​രി​ൽ​നി​ന്ന്​ ചാ​ത്ത​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വെ​ള്ളം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ന​ൽ​കു​ന്ന​താ​ണ് പ്ര​ശ്ന​കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ജ​ല​ജീ​വ​ൻ വ​ഴി​യു​ള്ള വി​ത​ര​ണ​ക്കു​ഴ​ലു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ ഗാ​ർ​ഹി​ക ക​ണ​ക്‌​ഷ​നു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മാ​സം​തോ​റും ബി​ല്ല് അട​ക്കു​ന്നെ​ങ്കി​ലും വെ​ള്ളം വീ​ടു​ക​ളി​ലെ​ത്താ​ത്ത​തി​നു​പി​ന്നി​ൽ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നാ​ണ്​ ആ​ക്ഷേ​പം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...